Loading ...

Home Education

ഹയര്‍സെക്കണ്ടറി ഏകജാലക പ്രവേശനം; ട്രയല്‍ അലോട്ട്‌മെന്റ് ഫലം പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: ഹയര്‍സെക്കണ്ടറി ഒന്നാം വര്‍ഷ പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്‌മെന്റ് ഫലം പ്രസിദ്ധീകരിച്ചു. രാവിലെ 9 മണിക്കാണ് ഫലം പ്രസിദ്ധീകരിച്ചത്. പ്രോസ്‌പെക്ടസ് മാനദണ്ഡങ്ങള്‍ക്കനുസരിച്ച്‌ സാധുതയുള്ള ഓപ്ക്ഷനുകളും അപേക്ഷകളുമാണ് അലോട്ട്‌മെന്റനായി പരിഗണിച്ചത്.www.hscap.kerala.gov.in എന്ന വെബ്‌സൈറ്റില്‍ Candidate Login-SWS എന്നതിലൂടെ ലോഗ്‌ഇന്‍ ചെയ്ത് കാന്‍ഡിഡേറ്റ് ലോഗിനില്‍ Trial Results എന്ന ലിങ്കിലൂടെയാണ് അപേക്ഷകര്‍ ട്രയല്‍ റിസള്‍ട്ട് പരിശോധിക്കേണ്ടത്.

അപേക്ഷകര്‍ക്ക് ഇന്ന് വൈകിട്ട് അഞ്ചുവരെ അലോട്ട്‌മെന്റ് ലിസ്റ്റ് പരിശോധിക്കാം. ഏതെങ്കിലും തരത്തിലുള്ള തിരുത്തലുകള്‍ ആവശ്യമുണ്ടെങ്കില്‍ Edit Application എന്ന ലിങ്കില്‍ കയറി അവയില്‍ ആവശ്യാനുസരണം തിരുത്തലുകള്‍ വരുത്തി കണ്‍ഫര്‍മേഷന്‍ നല്‍കാം.വൈകിട്ട് അഞ്ച് വരെയാണ് ഇതിനുള്ള സൗകര്യം ഉള്ളത്. തെറ്റായ വിവരങ്ങള്‍ നല്‍കി ലഭിക്കുന്ന അലോട്ട്‌മെന്റുകള്‍ റദ്ദാവും. ഇത് സംബന്ധിച്ച്‌ പ്രധാനാധ്യാപകര്‍ക്കുള്ള നിര്‍ദേശങ്ങളും വെബ്‌സൈറ്റില്‍ ലഭ്യമാണ്. വിദ്യാര്‍ത്ഥികള്‍ക്ക് ട്രയല്‍അലോട്ട്‌മെന്റ് റിസള്‍ട്ട് പരിശോധിക്കുന്നതിനും അപേക്ഷയില്‍ തിരുത്തലുകള്‍ വരുത്തുന്നതിനുമായി ആവശ്യമായ എല്ലാ സാമ്ബത്തിക സഹായങ്ങളും സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍, എയ്ഡഡ് ഹൈസ്‌ക്കൂള്‍, ഹയര്‍സെക്കണ്ടറി സ്‌ക്കൂളുകളിലേയും ഹെല്‍പ്‌ഡെസ്‌കില്‍ നിന്നും തേടാമെന്ന് പൊതുവിദ്യഭ്യാസ ഡയറക്ടര്‍ അറിയിച്ചിരുന്നു.

അതേസമയം ഇതുവരേയും കാന്‍ഡിഡേറ്റ് ഐഡി സൃഷ്ടിക്കാത്തവര്‍ക്ക് Create Candidate Login-SWS എന്ന ലിങ്ക് ഉപയോഗിച്ച്‌ ട്രയല്‍ റിസള്‍ട്ട് പരിശോധിക്കാം. ഇത്തരത്തില്‍ ട്രയല്‍ റിസള്‍ട്ട് പരിശോധിക്കുന്നതിനും കാന്‍ഡിഡേറ്റ് ലോഗിന്‍ സൃഷ്ടിക്കുന്നതിനുമായി സാങ്കേതിക സൗകര്യങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വീടിനടുത്തുള്ള സര്‍ക്കാര്‍/ എയിഡഡ് സ്‌ക്കൂളുകളിലെ ഹെല്‍പ്‌ഡെസ്‌കുകളില്‍ നിന്നും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ നിന്ന് തന്നെ ലഭിക്കും.

ജൂലൈ 29 നായിരുന്നു കേരള ഹയര്‍സെക്കണ്ടറി/ വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി ഒന്നാംവര്‍ഷ പരീക്ഷ ഫലം പ്രഖ്യാപിച്ചത്. 2020 മാര്‍ച്ച്‌ മാസത്തില്‍ കൊവിഡ് വ്യാപനത്തിനിടെയാണ് പരീക്ഷ നടന്നത്. കേരള പ്ലസ്ടു പരീക്ഷ ഫലം ജൂലൈ 15 നായിരുന്നു പ്രഖ്യാപിച്ചത്. ഹയര്‍സെക്കണ്ടറി പരീക്ഷയില്‍ കേരളത്തിന് 85.13 ആണ് വിജയശതമാനം.

Related News