Loading ...

Home Education

ഇഗ്‌നോയില്‍ വിവിധ കോഴ്‌സുകളിലേക്കുള്ള അപേക്ഷാ തീയതി സെപ്തംബര്‍ 15 വരെ നീട്ടി

ന്യൂഡല്‍ഹി: ഇന്ധിരാ ഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂനിവേഴ്സിറ്റി (ഇഗ്നോ)യുടെ വിവിധ ബിരുദ, ബിരുദാനനന്തര ബിരുദ, ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് കോഴ്സുകളിലേക്ക് അപേക്ഷിക്കുന്നതിനുള്ള തീയതി വീണ്ടും നീട്ടി. 2020 ജൂലൈ സെഷനിലേക്കുള്ള അപേക്ഷാ തീയതിയാണ് സെപ്തംബര്‍ 15 വരെ നീട്ടിയത്. നേരത്തെ ആഗസ്റ്റ് 31 വരെ നീട്ടിവച്ചിരുന്നു. https://ignouadmission.samarth.edu.in/ എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷകള്‍ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭിക്കും. ഫോട്ടോ, ഒപ്പ്, സര്‍ട്ടിഫിക്കറ്റുകള്‍, ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍ തുടങ്ങിയവ അപേക്ഷയോടൊപ്പം സ്‌കാന്‍ ചെയ്ത് അയക്കണം. ഇഗ്നോയില്‍ പ്രവേശനം ആഗ്രഹിക്കുന്നവര്‍ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്ന് പ്രോസ്‌പെക്ടസ് ഡൗണ്‍ലോഡ് ചെയ്ത് കോഴ്‌സുകളെക്കുറിച്ച്‌ വിശദമായി മനസ്സിലാക്കണം. എം എ ഇംഗ്ലീഷ്, ബി എ ഹിന്ദി, റൂറല്‍ ഡെവലപ്‌മെന്റിലെ പി ജി, അഡള്‍ട്ട് എജ്യുക്കേഷന്‍ പിജി, എന്‍വയോണ്‍മെന്റ് കോഴ്‌സ്, പോപ്പുലേഷന്‍ ആന്‍ഡ് സസ്റ്റെയിനബിള്‍ ഡെവലപ്‌മെന്റ്, അവെയര്‍നസ് പ്രോഗ്രാം ഓണ്‍ വാല്യു ആഡഡ് പ്രോഡക്‌ട്‌സ് തുടങ്ങി നിരവധി കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.

Related News