Loading ...

Home Kerala

കോവിഡിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ കെഎസ്‌ആര്‍ടിസി യാത്രക്കാരെ കയറ്റാന്‍ ഇനി എല്ലായിടത്തും നിര്‍ത്തും

തിരുവനന്തപുരം : കോവിഡ് മഹാമാരിയെ തുടര്‍ന്ന് പ്രതിസന്ധിയിലായ കെഎസ്‌ആര്‍ടിസിയെ കരകയറ്റാന്‍ പുതിയ തീരുമാനവുമായി മാനേജ്മെന്റ്. വരുമാനം ഇല്ലാത്ത ഷെഡ്യൂളുകള്‍ ഓടിക്കരുതെന്നും, ഓര്‍ഡിനറി ബസുകള്‍ യാത്രക്കാരെ കയറ്റാന്‍ എല്ലായിടത്തും നിര്‍ത്താവുന്ന രീതിയിലേക്ക് മാറണമെന്നും പുതിയ സര്‍ക്കുലറില്‍ നിര്‍ദ്ദേശിക്കുന്നു. കെഎസ്‌ആര്‍ടിസിയ്ക്ക് ഗുണകരമാകുന്ന പുതിയ സര്‍വ്വീസുകള്‍ കണ്ടെത്തണമെന്നും നിര്‍ദ്ദേശമുണ്ട്.കോവിഡ് പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന കെ.എസ്.ആര്‍.ടി.സി.ക്ക് താത്ക്കാലിക പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ എം.ഡി. തന്നെ മുന്നോട്ട് വച്ചത്. ജൂലൈ മാസത്തില്‍ 21 കോടി രൂപ വരുമാനം ലഭിച്ചപ്പോള്‍ 14 കോടിയിലധികം രൂപ ഡീസലിന് മാത്രമാണ് ചെലവിട്ടത്. ഈ സാഹചര്യത്തില്‍ കിലോമീറ്ററിന് കുറഞ്ഞത് 25 രൂപയെങ്കിലും വരുമാനം ലഭിക്കുന്ന റൂട്ടുകളില്‍ ബസ് ഓടിച്ചാല്‍ മതിയെന്നാണ് പുതിയ നിര്‍ദ്ദേശം. യാത്രക്കാര്‍ ഇല്ലെങ്കില്‍ വെറുതെ സര്‍വ്വീസ് നടത്തരുത്. നഗരാതിര്‍ത്തിയില്‍ ബസ് സ്റ്റേ എന്ന നിലയില്‍ മാറ്റണം. സ്റ്റേ സര്‍വ്വീസുകള്‍ക്ക് ജീവനക്കാര്‍ക്ക് പ്രത്യേക അലവന്‍സ് അനുവദിക്കും. ഓര്‍ഡിനറി ബസുകള്‍ സ്റ്റോപ്പുകളില്‍ മാത്രം നിര്‍ത്തുന്ന രീതി മാറ്റണം. കൂടുതല്‍ യാത്രക്കാരെ കയറ്റാന്‍ എവിടെ വേണമെങ്കിലും ബസ് നിര്‍ത്തുമ്ബോള്‍ അണ്‍ലിമിറ്റഡ് ഓര്‍ഡിനറി സര്‍വ്വീസ് എന്ന് ഇത്തരം സര്‍വ്വീസുകളെ പുനഃക്രമീകരണം ചെയ്യണം. യാത്രക്കാര്‍ കൂടുതലുള്ള പുതിയ റൂട്ടുകള്‍ കണ്ടെത്തി സര്‍വ്വീസ് വര്‍ദ്ധിപ്പിക്കണമെന്നും പുതിയ സര്‍ക്കുലറില്‍ പറയുന്നു.

Related News