Loading ...

Home youth

പഴങ്കാഴ്ചകളുടെ വിസ്മയമൊരുക്കി ഹരികൃഷ്ണൻ

ഒരു കാലഘട്ടത്തെയും സംസ്കാരത്തെയും അടയാളപ്പെടുത്തുന്ന അമൂല്യ ശേഖരമാണ് തിരുവനന്തപുരത്തെ പേട്ടയിലുള്ള ’സരസ്വതി ശ്രീലകം’ വീട്ടിലെത്തുന്നവരെ സ്വാഗതം ചെയ്യുക. പഴമയുടെ പ്രതാപംനിറഞ്ഞ ’തിരുശേഷിപ്പുകളെല്ലാം’ പൊടിതട്ടി മിനുക്കി സൂക്ഷിക്കുന്നതാകട്ടെ à´ˆ വീട്ടിലെ ഒരു ന്യൂജനറേഷൻ പയ്യനും. ഹരികൃഷ്ണൻ എന്ന ഇരുപതുകാരന്റെ ഏഴു വർഷത്തെ സമ്പാദ്യങ്ങളാണ് വീടിനുള്ളിലെ ’മ്യൂസിയമായി’ സന്ദർശകരെ വിസ്മയിപ്പിക്കുന്നത്. 

ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഹരിക്ക് പുരാവസ്തു ശേഖരണത്തിൽ കമ്പം കേറുന്നത്. സ്റ്റാമ്പ് –നാണയ ശേഖരണത്തിനപ്പുറമൊന്നും ഈ കമ്പം പോകില്ലെന്ന് കരുതിയ ഹരിയുടെ മാതാപിതാക്കൾക്കും അധ്യാപകർക്കുമൊക്കെ തെറ്റി. ഹരി വളർന്നതിനൊപ്പം പുരാവസ്തുക്കളോടുള്ള പ്രണയവുമങ്ങു വളർന്നു. ഒരു ചരിത്രാന്വേഷകനെപ്പോലെ ഹരി പഴയ വസ്തുക്കൾതേടി വിവിധ പ്രദേശങ്ങളിൽ അലഞ്ഞു. അമൂല്യമെന്ന് തോന്നിയതൊക്കെ വണ്ടിവിളിച്ച് വീട്ടിലെത്തിച്ചു.



300 വർഷം പഴക്കമുള്ള താളിയോല ഗ്രന്ഥങ്ങൾ, പണ്ടുകാലങ്ങളിൽ ആഭരണങ്ങളും നാണയങ്ങളും സൂക്ഷിച്ചിരുന്ന പെട്ടികൾ, വാദ്യോപകരണങ്ങൾ, രാശി നാണയങ്ങൾ സൂക്ഷിച്ചിരുന്ന രാശിപ്പെട്ടി, അളവ് ഉപകരണങ്ങൾ തുടങ്ങിയവയെല്ലാം ഹരിയുടെ പക്കലുണ്ട്.

നൂറു വർഷം മുൻപ് കേരളത്തിൽ ഉപയോഗിച്ചിരുന്ന കാർഷികോപകരണങ്ങൾ കാണണോ? അവയും ഹരിയുടെ വീട്ടിലുണ്ട്. കൂടാതെ ആനക്കൊമ്പ് കൊണ്ടു നിർമിച്ച എഴുത്താണിക്കത്തിയും വിഷചികിത്സക്കായി ഉപയോഗിച്ചിരുന്ന ആനപ്പല്ല്, മാൻകൊമ്പ് തുടങ്ങിയവയും ഹരി പൊന്നുപോലെ സുക്ഷിക്കുന്നു. 



ഹൈന്ദവ വിശ്വാസികൾ പവിത്രമായി കരുതുന്ന സുദർശന ചക്രാകൃതിയിലുള്ള സാളഗ്രാമ ശിലയും പണ്ടുകാലങ്ങളിൽ പൂജാവിധികൾക്കായുള്ള തീർഥം സൂക്ഷിച്ചിരുന്ന ഗോമുഖി എന്ന തളികയുമെല്ലാം ഈ മ്യൂസിയത്തിലെ അപൂർവ ശേഖരത്തിൽപ്പെടുന്നു. കേരളത്തിൽ നിന്നു മാത്രമല്ല ഹരി പുരാവസ്തുക്കൾ ശേഖരിക്കുന്നത്. കർണാടകത്തിലും തമിഴ്നാട്ടിലുമൊക്കെ ചരിത്രാവശിഷ്‌ടങ്ങൾ തേടി യാത്ര നടത്തിയിട്ടുണ്ട്. ഇപ്പോഴും ആ യാത്ര തുടരുന്നു.



സെയിൽസ് ടാക്സ് ഉദ്യോഗസ്‌ഥനായ അജിത് കുമാറിന്റെയും അധ്യാപികയായ പ്രിയ കാർണവരുടെയും ഏകമകനായ ഹരി തിരുവനന്തപുരം മാർ ഇവാനിയോസ് കോളജിൽ രണ്ടാംവർഷ ബികോം വിദ്യാർഥിയാണ്. കോളജ് അധ്യാപകനാവുക എന്നതാണ് സ്വപ്നമെങ്കിലും പഴങ്കാഴ്ചകളുടെ ഈ വീട്ടുമ്യൂസിയം ഇനിയും വിപുലമാക്കാൻ തന്നെയാണ് ഹരിയുടെ ഉദ്ദേശ്യം.

- See 

Related News