Loading ...

Home Kerala

കേരളത്തിൽ ഇ​ന്ന് 1140 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് 1140 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 1059 പേ​ര്‍​ക്ക് സമ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. അ​തി​ല്‍ 158 പേ​രു​ടെ സ​മ്പ​ര്‍​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. 14 പേ​ര്‍ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നും 36 പേ​ര്‍ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും വ​ന്ന​താ​ണ്. രോ​ഗം സ്ഥി​രീ​ക​രി​ച്ച്‌ ചി​കി​ത്സ​യി​ലാ​യി​രു​ന്ന 2,111 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വ് ആ​യി.

കോ​വി​ഡ് ബാ​ധി​ച്ച​വ​രു​ടെ ജി​ല്ല തി​രി​ച്ചു​ള്ള ക​ണ​ക്കു​ക​ള്‍: തി​രു​വ​ന​ന്ത​പു​രം 227, മ​ല​പ്പു​റം 191, എ​റ​ണാ​കു​ളം 161, കോ​ഴി​ക്കോ​ട് 155, തൃ​ശൂ​ര്‍ 133, ക​ണ്ണൂ​ര്‍ 77, കോ​ട്ട​യം 62, പാ​ല​ക്കാ​ട് 42, ആ​ല​പ്പു​ഴ 32, കൊ​ല്ലം 25, കാ​സ​ര്‍​ഗോ​ഡ് 15, പ​ത്ത​നം​തി​ട്ട 12, വ​യ​നാ​ട് എ​ട്ട്. കോ​വി​ഡ് ബാ​ധി​ച്ച്‌ നാ​ലു മ​ര​ണ​ങ്ങ​ളും ഇ​ന്ന് സ്ഥി​രീ​ക​രി​ച്ചു. എ​റ​ണാ​കു​ളം രാ​ജ​ഗി​രി സ്വ​ദേ​ശി എ​ന്‍.​വി. ഫ്രാ​ന്‍​സി​സ് (76), കാ​സ​ര്‍​ഗോ​ഡ് അ​രാ​യി സ്വ​ദേ​ശി ജീ​വ​ക്യ​ന്‍ (64), കാ​സ​ര്‍​ഗോ​ഡ് രാ​വ​ണേ​ശ്വ​രം സ്വ​ദേ​ശി കെ. ​ര​മേ​ശ​ന്‍ (45), തി​രു​വ​ന​ന്ത​പു​രം എ​ല്ലു​വി​ള സ്വ​ദേ​ശി സോ​മ​ന്‍ (67) എ​ന്നി​വ​രാ​ണ് മ​ര​ണ​മ​ട​ഞ്ഞ​ത്. ഇ​തോ​ടെ സം​സ്ഥാ​ന​ത്തെ ആ​കെ മ​ര​ണം 298 ആ​യി.20 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് ഇ​ന്ന് രോ​ഗം ബാ​ധി​ച്ച​ത്. ക​ണ്ണൂ​ര്‍ ജി​ല്ല​യി​ലെ ആ​റ്, തൃ​ശൂ​ര്‍ ജി​ല്ല​യി​ലെ അ​ഞ്ച്, തി​രു​വ​ന​ന്ത​പു​രം, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ലെ ര​ണ്ടു വീ​ത​വും, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം, വ​യ​നാ​ട് ജി​ല്ല​ക​ളി​ലെ ഒ​ന്ന് വീ​ത​വും ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ ഒ​ന്പ​തു ഐ​എ​ന്‍​എ​ച്ച്‌എ​സ് ജീ​വ​ന​ക്കാ​ര്‍​ക്കും, ക​ണ്ണൂ​ര്‍ ജി​ല്ല​യി​ലെ ര​ണ്ടു ഡി​എ​സ്സി ജീ​വ​ന​ക്കാ​ര്‍​ക്കും രോ​ഗം ബാ​ധി​ച്ചു.

സം​സ്ഥാ​ന​ത്ത് 22,512 പേ​രാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച്‌ ഇ​നി ചി​കി​ത്സ​യി​ലു​ള്ള​ത്. 53,653 പേ​ര്‍ ഇ​തു​വ​രെ കോ​വി​ഡി​ല്‍ നി​ന്നും മു​ക്തി നേ​ടി. സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ലാ​യി 1,96,582 പേ​രാ​ണ് ഇ​പ്പോ​ള്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രി​ല്‍ 1,77,488 പേ​ര്‍ വീ​ട്/​ഇ​ന്‍​സ്റ്റി​റ്റ്യൂ​ഷ​ണ​ല്‍ ക്വാ​റ​ന്‍റൈ​നി​ലും 19,094 പേ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. 1466 പേ​രെ​യാ​ണ് ഇ​ന്ന് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 14,137 സാമ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. റു​ട്ടീ​ന്‍ സാ​മ്ബി​ള്‍, എ​യ​ര്‍​പോ​ര്‍​ട്ട് സ​ര്‍​വ​യി​ല​ന്‍​സ്, പൂ​ള്‍​ഡ് സെ​ന്‍റിന​ല്‍, സി​ബി നാ​റ്റ്, ട്രൂ​നാ​റ്റ്, സി​എ​ല്‍​ഐ​എ, ആ​ന്‍റി​ജ​ന്‍ അ​സ്സെ എ​ന്നി​വ ഉ​ള്‍​പ്പെ​ടെ ഇ​തു​വ​രെ ആ​കെ 16,97,042 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ച​ത്.സെ​ന്‍റി​ന​ല്‍ സ​ര്‍​വൈ​ല​ന്‍​സി​ന്‍റെ ഭാ​ഗ​മാ​യി ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍, അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍, സാ​മൂ​ഹി​ക സമ്പ​ര്‍​ക്കം കൂ​ടു​ത​ലു​ള്ള വ്യ​ക്തി​ക​ള്‍ മു​ത​ലാ​യ മു​ന്‍​ഗ​ണ​നാ ഗ്രൂ​പ്പു​ക​ളി​ല്‍ നി​ന്ന് 1,78,270 സാ​മ്പി​ളു​ക​ളും പ​രി​ശോ​ധ​ന​യ്ക്ക​യ​ച്ചു.

Related News