Loading ...

Home youth

വിവിധ തസ്തികകളിലേക്ക് യുപിഎസ്‌സി അപേക്ഷ ക്ഷണിച്ചു; സെപ്റ്റംബര്‍ 10 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ (യുപിഎസ്‌സി) വിവിധ തസ്തികകളിലായി അപേക്ഷ ക്ഷണിച്ചു. 35 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ 10 ആണ് ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി.സ്പെഷലിസ്റ്റ് ഗ്രേഡ് III അസിസ്റ്റന്റ് പ്രഫസര്‍ (ന്യൂറോളജി)- 24, റിസര്‍ച് ഓഫിസര്‍ (സോഷ്യല്‍ സ്റ്റഡീസ്)-1, സീനിയര്‍ സയന്റിഫിക് ഓഫിസര്‍ (ലൈ- ഡിറ്റക്‌ഷന്‍)- 3, ജനറല്‍ ഡ്യൂട്ടി മെഡിക്കല്‍ ഓഫിസര്‍ (ഹോമിയോപ്പതി)-7 എന്നിങ്ങനെയാണ് ഒഴിവുകള്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് www.upsconline.nic.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.

Related News