Loading ...

Home Kerala

കേരളത്തിൽ ഇ​ന്ന് 2,397 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് 2,397 പേ​ര്‍​ക്ക് കോ​വി​ഡ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ല്‍ 2317 പേ​ര്‍​ക്കും സ​മ്ബ​ര്‍​ക്കം മൂ​ല​മാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ആ​റു മ​ര​ണം കൂ​ടി റി​പ്പോ​ര്‍​ട്ട് ചെ​യ്ത​തോ​ടെ ആ​കെ കോ​വി​ഡ് മ​ര​ണം 280 ആ​യ​താ​യും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ അ​റി​യി​ച്ചു.

സം​സ്ഥാ​ന​ത്ത് 2,225 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 68 പേ​ര്‍ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നും 126 പേ​ര്‍ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും വ​ന്ന​താ​ണ്. 197 പേ​രു​ടെ സ​മ്ബ​ര്‍​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. 63 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് ഇ​ന്ന് രോ​ഗം ബാ​ധി​ച്ച​ത്. à´Žâ€‹à´±â€‹à´£à´¾â€‹à´•àµâ€‹à´³à´‚ ജി​ല്ല​യി​ലെ മൂ​ന്ന് ഐ​എ​ന്‍​എ​ച്ച്‌എ​സ് ജീ​വ​ന​ക്കാ​ര്‍​ക്കും രോ​ഗം ബാ​ധി​ച്ചു.

രോ​ഗം സ്ഥി​രീ​ക​രി​ച്ച്‌ ചി​കി​ത്സ​യി​ലാ​യി​രു​ന്ന 2225 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വ് ആ​യി. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 34,988 പേ​രി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി. സം​സ്ഥാ​ന​ത്ത് ആ​കെ 23,277 ആ​ക്ടീ​വ് കേ​സു​ക​ള്‍ നി​ല​വി​ല്‍ ഉ​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലാ​ണ് ഇ​ന്ന് കൂ​ടു​ത​ല്‍ പേ​ര്‍​ക്ക് രോ​ഗം ബാ​ധി​ച്ച​ത്. 408 പേ​ര്‍​ക്കാ​ണ് ജി​ല്ല​യി​ല്‍ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

മ​ല​പ്പു​റം (379), കൊ​ല്ലം (234), തൃ​ശൂ​ര്‍ (225), കാ​സ​ര്‍​ഗോ​ഡ് (198), ആ​ല​പ്പു​ഴ (175), കോ​ഴി​ക്കോ​ട് (152), കോ​ട്ട​യം (139), എ​റ​ണാ​കു​ളം (136), പാ​ല​ക്കാ​ട് (133), ക​ണ്ണൂ​ര്‍ (95), പ​ത്ത​നം​തി​ട്ട (75), ഇ​ടു​ക്കി (27), വ​യ​നാ​ട് (21) എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ കോവിഡ് രോഗബാധിതരുടെ ഇ​ന്നത്തെ കണക്ക്.

സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ലാ​യി 1,95,927 പേ​രാ​ണ് ഇ​പ്പോ​ള്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രി​ല്‍ 1,76,822 പേ​ര്‍ വീ​ട്/​ഇ​ന്‍​സ്റ്റി​റ്റ്യൂഷ​ണ​ല്‍ ക്വാ​റ​ന്‍റൈ​നി​ലും 19,105 പേ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. 2363 പേ​രെ​യാ​ണ് ഇ​ന്ന് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്.

Related News