Loading ...

Home Kerala

കേരളത്തിൽ ഇ​ന്ന് 2406 പേർക്ക് കോ​വി​ഡ് സ്ഥി​രീ​ക​രിച്ചു

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യി തു​ട​രു​ന്നു. ഇ​ന്ന് 2406 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​ന്ന് 2067 പേ​ര്‍​ക്ക് രോ​ഗ​വി​മു​ക്തി​യു​ണ്ടാ​യി.2175 പേ​ര്‍​ക്ക് സ​മ്ബ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. അ​തി​ല്‍ 193 പേ​രു​ടെ സ​മ്ബ​ര്‍​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 59 പേ​ര്‍ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നും 121 പേ​ര്‍ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും വ​ന്ന​താ​ണ്.10 പേ​രു​ടെ മ​ര​ണം കോ​വി​ഡ് മൂ​ല​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ക്കു​ക​യും ചെ​യ്തു. ആ​ഗ​സ്റ്റ് 24ന് ​മ​ര​ണ​മ​ട​ഞ്ഞ തി​രു​വ​ന​ന്ത​പു​രം മ​ല​യം സ്വ​ദേ​ശി ഷാ​ജ​ഹാ​ന്‍ (67), തി​രു​വ​ന​ന്ത​പു​രം വെ​ണ്‍​പ​ക​ല്‍ സ്വ​ദേ​ശി മ​ഹേ​ശ്വ​ര​ന്‍ ആ​ശാ​രി (76), തി​രു​വ​ന​ന്ത​പു​രം വെ​ങ്ങാ​നൂ​ര്‍ സ്വ​ദേ​ശി​നി വി​മ​ലാ​മ്മ (83), ക​ണ്ണൂ​ര്‍ പാ​നൂ​ര്‍ സ്വ​ദേ​ശി മു​ഹ​മ്മ​ദ് സ​ഹീ​ര്‍ (47),

ആ​ഗ​സ്റ്റ് 19ന് ​മ​ര​ണ​മ​ട​ഞ്ഞ കോ​ഴി​ക്കോ​ട് മ​ണി​പു​രം സ്വ​ദേ​ശി മാ​മ്മി (70), ആ​ഗ​സ്റ്റ് 20ന് ​മ​ര​ണ​മ​ട​ഞ്ഞ ക​ണ്ണൂ​ര്‍ കു​ഴു​മ്മ​ല്‍ സ്വ​ദേ​ശി സ​ത്യ​ന്‍ (53), തി​രു​വ​ന​ന്ത​പു​രം വ​ലി​യ​തു​റ സ്വ​ദേ​ശി സേ​വി​യ​ര്‍ (50), ആ​ഗ​സ്റ്റ് 23ന് ​മ​ര​ണ​മ​ട​ഞ്ഞ തൃ​ശൂ​ര്‍ വ​ല​പ്പാ​ട് സ്വ​ദേ​ശി ദി​വാ​ക​ര​ന്‍ (65), ആ​ല​പ്പു​ഴ പ​ഴ​വീ​ട് സ്വ​ദേ​ശി​നി ഫ​മി​നാ ഷെ​റീ​ഫ് (40), ക​ണ്ണൂ​ര്‍ പ​ടി​യൂ​ര്‍ സ്വ​ദേ​ശി​നി ഏ​ലി​ക്കു​ട്ടി (64) എ​ന്നി​വ​രാ​ണ് മ​ര​ണ​മ​ട​ഞ്ഞ​ത്. ഇ​തോ​ടെ ആ​കെ മ​ര​ണം 267 ആ​യി.

47 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് ഇ​ന്ന് രോ​ഗം ബാ​ധി​ച്ച​ത്. തി​രു​വ​ന​ന്ത​പു​രം - 13, തൃ​ശൂ​ര്‍ -8, മ​ല​പ്പു​റം - അ​ഞ്ച്, ആ​ല​പ്പു​ഴ -മൂ​ന്ന്, എ​റ​ണാ​കു​ളം, കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​ക​ളി​ലെ ആ​റ് വീ​ത​വും, ഇ​ടു​ക്കി, ക​ണ്ണൂ​ര്‍ ജി​ല്ല​ക​ളി​ലെ ര​ണ്ട് വീ​ത​വും, പാ​ല​ക്കാ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളി​ലെ ഒ​ന്ന് വീ​ത​വും ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ 4 ഐ​എ​ന്‍​എ​ച്ച്‌എ​സ് ജീ​വ​ന​ക്കാ​ര്‍​ക്കും രോ​ഗം ബാ​ധി​ച്ചു.

പോ​സി​റ്റീ​വ് കേ​സു​ക​ള്‍ ജി​ല്ല​തി​രി​ച്ച്‌

തി​രു​വ​ന​ന്ത​പു​രം-352, കോ​ഴി​ക്കോ​ട് -238, കാ​സ​ര്‍​ഗോ​ഡ് -231, മ​ല​പ്പു​റം -230, പാ​ല​ക്കാ​ട് -195, കോ​ട്ട​യം -189, കൊ​ല്ലം -176, ആ​ല​പ്പു​ഴ -172, പ​ത്ത​നം​തി​ട്ട -167, തൃ​ശൂ​ര്‍ -162, എ​റ​ണാ​കു​ളം -140, ക​ണ്ണൂ​ര്‍ -102, ഇ​ടു​ക്കി -27, വ​യ​നാ​ട് -25

സമ്പ​ര്‍​ക്ക രോ​ഗി​ക​ള്‍:

തി​രു​വ​ന​ന്ത​പു​രം -331, കോ​ഴി​ക്കോ​ട് -225 , മ​ല​പ്പു​റം- 217, കാ​സ​ര്‍​ഗോ​ഡ് -217, കോ​ട്ട​യം-182, പാ​ല​ക്കാ​ട് -151, കൊ​ല്ലം -164, ആ​ല​പ്പു​ഴ-146, തൃ​ശൂ​ര്‍-146, പ​ത്ത​നം​തി​ട്ട -141, എ​റ​ണാ​കു​ളം -125, ക​ണ്ണൂ​ര്‍ -87, വ​യ​നാ​ട് -22, ഇ​ടു​ക്കി -21

Related News