Loading ...

Home National

കോവിഡാനന്തര സുരക്ഷിത യാത്ര; ഇന്ത്യയിലെ ഔദ്യോഗിക ചുമതല അറ്റോയിക്ക്

തിരുവനന്തപുരം: കൊവിഡാനന്തര കാലത്ത് സുരക്ഷിത വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കാനും പ്രചരിപ്പിക്കാനുമുള്ള ചുമതല അസോസിയേഷന്‍ ഒഫ് ടൂറിസം ട്രേഡ് ഓര്‍ഗനൈസേഷന്‍സിന് (അറ്റോയി). ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വേള്‍ഡ് ട്രാവല്‍ ആന്‍ഡ് ടൂറിസം കൗണ്‍സിലിന്റെ (ഡബ്ല്യു.ടി.ടിസി) സുരക്ഷാ മാനദണ്ഡങ്ങളാണ് അറ്റോയി നടപ്പാക്കുകയെന്ന് അറ്റോയി പ്രസിഡന്റ് സി എസ് വിനോദ് അറിയിച്ചു.

ഇതിന് ഡബ്ല്യു.ടി.ടിസി അറ്റോയിയൊണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. സുരക്ഷിതവും സുഗമവുമായ വിനോദസഞ്ചാരം ഉറപ്പുവരുത്താനും സഞ്ചാരികള്‍ക്ക് മികച്ച യാത്രാനുഭവങ്ങള്‍ നല്‍കുകയുമാണ് ലക്ഷ്യം. തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അറ്റോയിയെ മാത്രമാണ് ഇന്ത്യയില്‍ നിന്ന് ഡബ്ല്യു.ടി.ടിസി ഈ പ്രവര്‍ത്തനങ്ങള്‍ക്കായി തിരഞ്ഞെടുത്തിരിക്കുന്നത്. കോവിഡിന് ശേഷം സുരക്ഷിത യാത്രാരീതികളെക്കുറിച്ചുള്ള പ്രചാരണം, ബോധവത്കരണം എന്നിവ നടത്തി വിദേശികളടക്കമുള്ള യാത്രികരില്‍ ആത്മവിശ്വാസം വളര്‍ത്തുകയാണ് ലക്ഷ്യമിടുന്നതെന്ന് അറ്റോയി പ്രസിഡന്റ് സി.എസ്. വിനോദ് പറഞ്ഞു.

ഉത്തരവാദിത്ത-സുസ്ഥിര വിനോദ സഞ്ചാരം ഉറപ്പാക്കാനാവശ്യമായ നടപടികള്‍ സ്വീകരിച്ച ഇന്ത്യയിലെ ആദ്യത്തെ വിനോദ സഞ്ചാര കൂട്ടായ്മയാണ് അറ്റോയി.ഡബ്ല്യൂടിടിസിയുടെ സേഫ് ട്രാവല്‍ സ്റ്റാംപ് മാനദണ്ഡങ്ങള്‍ രാജ്യത്തെ ടൂറിസം പ്രവര്‍ത്തനങ്ങളില്‍ അറ്റോയി ഉറപ്പു വരുത്തും. സുരക്ഷിത യാത്ര പ്രോത്സാഹിപ്പിക്കുന്നതാണ് സേഫ് ട്രാവല്‍ സ്റ്റാംപ്. ഇതു വഴി ഡബ്ല്യൂടിടിസിയുടെ മാനദണ്ഡങ്ങള്‍ പാലിക്കുന്ന രാജ്യങ്ങള്‍ക്ക് അംഗീകാരം നല്‍കുകയും ഇവിടേക്കുള്ള യാത്രക്കാര്‍ക്ക് വേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ടൂള്‍കിറ്റുകളും നല്‍കും.

Related News