Loading ...

Home Kerala

സര്‍ക്കാര്‍ നിലപാട് തള്ളി ;പമ്പ മണലെടുപ്പില്‍ വിജിലന്‍സ് അന്വേഷണത്തിന് കോടതി ഉത്തരവ്

തിരുവനന്തപുരം: പമ്പ  നദിയില്‍ നിന്നുള്ള മണലെടുപ്പില്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ ഉത്തരവ്. സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്നാണ് പ്രതിപക്ഷനേതാവ് കോടതിയെ സമീപിച്ചത്.

2018 ലെ ​പ്ര​ള​യ​ത്തി​ല്‍ പമ്ബ ത്രി​വേ​ണി​യി​ല്‍ അ​ടി​ഞ്ഞു കൂ​ടി​യ 90,000 ഘ​ന​മീ​റ്റ​ര്‍ മ​ണ​ല്‍ നി​യ​മം ലം​ഘി​ച്ച്‌ നീ​ക്കു​ന്ന​തി​ന് ജി​ല്ലാ ക​ള​ക്ട​ര്‍ അ​നു​മ​തി ന​ല്‍​കി എ​ന്ന​താ​ണ് കേ​സ്. പമ്പ മണലെടുപ്പില്‍ ഗൂഢാലോചനയുണ്ടെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് നേരത്തെ പ്രതിപക്ഷ നേതാവ് നേതാവ് വിജിലന്‍സിന് കത്തയച്ചിരുന്നു. എന്നാല്‍ ഈ ആവശ്യം സര്‍ക്കാര്‍ തള്ളുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് രമേശ് ചെന്നിത്തല വിജിലന്‍സ് കോടതിയെ സമീപിച്ചത്.

പ്രളയത്തെത്തുടര്‍ന്ന് അടിഞ്ഞുകൂടിയ പമ്പയിലെ മണ്ണ് ക്ലേയ്സ് ആന്‍ഡ് സെറാമിക്സ് എന്ന പൊതുമേഖല സ്ഥാപനത്തിന്റെ മറവില്‍ സ്വകാര്യ കമ്ബനികള്‍ക്ക് വന്‍തുകയ്ക്ക് മറച്ചുവില്‍ക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം. മുന്‍ ചീഫ് സെക്രട്ടറി, ഡിജിപി എന്നിവര്‍ സര്‍ക്കാര്‍ വാടകയ്ക്കെടുത്ത ഹെലികോപ്ടറില്‍ പമ്പ യിലെത്തിയതും വനംവകുപ്പിന്റെ എതിര്‍പ്പ് മറികടന്ന് മണലെടുപ്പിനുള്ള പത്തനംതിട്ട കളക്ടറുടെ വിവാദ ഉത്തരവിലും പ്രതിപക്ഷം വിമര്‍ശനം ഉന്നയിച്ചിരുന്നു.



Related News