Loading ...

Home National

വാദം അവസാനിച്ചു; പ്രശാന്ത് ഭൂഷന്റെ കേസ് വിധി പറയാന്‍ മാറ്റി

ന്യൂഡല്‍ഹി: മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണെതിരായ കേസ് വിധി പറയാന്‍ മാറ്റി. തന്റെ പ്രസ്താവന പിന്ഡവലിക്കില്ലെന്നും മാപ്പു പറയില്ലെന്നുമുള്ള നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് പ്രശാന്ത് ഭൂഷണ്‍. നിരുപാധിക മാപ്പ് നിര്‍ബന്ധിച്ച്‌ പറയിക്കരുതെന്നും അദ്ദേഹം പ്രസ്താവന പിന്‍വലിക്കില്ലെന്നും ഭൂഷന്റെ അഭിഭാഷകന്‍ രാജീവ് ധവാന്‍ കോടതിയെ അറിയിച്ചു. ശിക്ഷ വിധിച്ച്‌ ഭൂഷനെ രക്തസാക്ഷിയാക്കരുത്. ആരേയും നിശബ്ദരാക്കരുതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മാപ്പുപറഞ്ഞാല്‍ പ്രശാന്ത് ഭൂഷണെ ശിക്ഷിക്കരുതെന്നും താക്കീത് ചെയ്ത് കേസ് അവസാനിപ്പിക്കണമെന്നും അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍ മാപ്പ് പറയാത്ത പ്രശാന്ത് ഭൂഷണെ എന്തുചെയ്യുമെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര ചോദിച്ചു. ഭൂഷന്റെ കോടതിയലക്ഷ്യ പരാമര്‍ശങ്ങള്‍ കോടതി രേഖകളില്‍ നിന്നും നീക്കി കേസ് അവസാനിപ്പിക്കണമെന്ന അറ്റോര്‍ണി ജനറലിന്റെ വാദത്തോട് ഉത്തമബോധ്യത്തില്‍ ചെയ്തതാണെന്ന് പ്രശാന്ത് ഭൂഷണ്‍ സ്വയം സമ്മതിക്കുന്ന കാര്യങ്ങള്‍ എങ്ങനെയാണ് രേഖകളില്‍ നിന്നും നീക്കം ചെയ്യുകയെന്ന് അരുണ്‍മിശ്ര മറുപടി നല്‍കി.
ഭൂഷണെ ന്യായീകരിക്കുന്ന രീതിയിലായിരുന്നു അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ കോടതിയില്‍ പ്രതികരിച്ചിരിക്കുന്നത്. ചില മാറ്റങ്ങള്‍ ആവശ്യപ്പെടുന്നതാണ് ട്വീറ്റുകള്‍. ഇത് പൊറുക്കാവുന്ന വിഷയമാണ്. കോടതി നടപടി താക്കീതില്‍ ഒതുക്കണം. ഈ കേസില്‍ പ്രശാന്ത് ഭൂഷണിനെ ശിക്ഷിക്കേണ്ട ആവശ്യമില്ല. ഭരണപരമായ കാര്യങ്ങളില്‍ മാറ്റം ആവശ്യപ്പെടുന്നതിന് ശിക്ഷ നല്‍കേണ്ട ആവശ്യമില്ലെന്നും എ ജി കോടതിയില്‍ പറഞ്ഞു. തന്റെ ട്വീറ്റുകളില്‍ താന്‍ ഉറച്ചുനില്‍ക്കുകയാണെന്നും ശിക്ഷ ഏറ്റുവാങ്ങാന്‍ തയ്യാറാണെന്നും പ്രശാന്ത്ഭൂഷണ്‍ നേരത്തേ സുപ്രിംകോടതിയെ ബോധിപ്പിച്ചിരുന്നു.

Related News