Loading ...

Home National

രാജ്യത്ത് പിന്നാക്ക വിഭാഗത്തില്‍ പെട്ടവര്‍ക്കുള്ള പ്രൊഫസര്‍ തസ്തിക നികത്തുന്നില്ല

രാജ്യത്തെ കേന്ദ്ര സര്‍വകലാശാലകളില്‍ 313 പ്രൊഫസര്‍ തലത്തിലുള്ള തസ്തികകള്‍ മറ്റ് പിന്നോക്ക വിഭാഗങ്ങള്‍ക്കായി അനുവദിച്ചിട്ടുണ്ട്. എന്നാല്‍ 2020 ഓഗസ്റ്റ് വരെ ഈ തസ്തികകളില്‍ 2.8 ശതമാനം മാത്രമാണ് നിയമനം നടന്നിട്ടുള്ളത്. ഏറ്റവും പുതിയ യൂണിവേഴ്സിറ്റി ഗ്രാന്‍റ്സ് കമ്മീഷന്‍റെ കണക്ക് പ്രകാരം, നിലവില്‍ ഒന്‍പത് ഒബിസി പ്രൊഫസര്‍മാര്‍ മാത്രമാണ് ഇന്ത്യയിലുടനീളമുള്ള കേന്ദ്ര സര്‍വകലാശാലകളില്‍ പഠിപ്പിക്കുന്നത്. ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി, ദില്ലി യൂണിവേഴ്‌സിറ്റി, ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി, അലഹബാദ് യൂണിവേഴ്‌സിറ്റി തുടങ്ങി നിരവധി കേന്ദ്ര സര്‍വകലാശാലകള്‍ 2020 ജനുവരി 1 വരെ ഒബിസി ക്വാട്ടയില്‍ ഒരു പ്രൊഫസറെപ്പോലും നിയമിച്ചിട്ടില്ലെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. കേന്ദ്ര സര്‍വകലാശാലകളിലുടനീളം ഈ തലത്തില്‍ അനുവദിച്ച തസ്തികകളുടെ എണ്ണം 735 ആണെങ്കില്‍, നികത്തിയത് 38 എണ്ണം മാത്രമാണ്. അസിസ്റ്റന്‍റ് പ്രൊഫസര്‍ തലത്തിലാണ് ഒ.ബി.സികള്‍ക്ക് മികച്ച പ്രാതിനിധ്യം. ഒ.ബി.സികള്‍ക്ക് അനുവദിച്ച സീറ്റുകളുടെ 60 ശതമാനവും ഈ നിലയില്‍ നികത്തി . അനുവദിച്ച 2,232 തസ്തികകളില്‍ 1,327 എണ്ണം നിയമനം നടത്തി.കഴിഞ്ഞ മാസം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്‍‌സി‌ബി‌സിയോട് സര്‍ക്കാര്‍ സ്ഥാപനങ്ങളിലും വകുപ്പുകളിലും ഒ‌ബി‌സി പ്രാതിനിധ്യത്തിന്‍റെ വിവരങ്ങള്‍ ശേഖരിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഒബിസി റിസര്‍വേഷന്‍ ഒഴിവാക്കാന്‍ സര്‍വ്വകലാശാലകള്‍ എല്ലാം ചെയ്യുന്നുണ്ടെന്ന് ഞങ്ങള്‍ക്ക് അറിയാം. ഇത് വര്‍ഷങ്ങളായി തുടരുന്നു, പക്ഷേ ഒന്നും ചെയ്യുന്നില്ലെന്ന് പറയുന്നു ‌എന്‍‌സി‌ബി‌സിയിലെ ഒരു ഉദ്യോഗസ്ഥന്‍.കേന്ദ്ര സര്‍വകലാശാലകള്‍ പാര്‍ലമെന്‍റിന്‍റെ നിയമപ്രകാരം സ്ഥാപിതമായ സര്‍വകലാശാലകളാണ്, അവ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഉന്നത വിദ്യാഭ്യാസ വകുപ്പിന്‍റെ പരിധിയിലുമാണ്.

Related News