Loading ...

Home National

ഉത്തര്‍പ്രദേശില്‍ മാധ്യമപ്രവര്‍ത്തകന്‍ വെടിയേറ്റ് മരിച്ചു ; 3 പേര്‍ അറസ്റ്റില്‍

ഉത്തര്‍പ്രദേശ് : ഹിന്ദി വാര്‍ത്താ ചാനലില്‍ ജോലിചെയ്യുന്ന 42 കാരനായ രത്തന്‍ സിങ്ങിനെയാണ് വെടിയേറ്റു മരിച്ചനിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച വൈകുന്നേരം ബല്ലിയ ജില്ലയിലെ ഫെഫ്ന പ്രദേശത്തെ ഖേത്ന ഗ്രാമത്തിലായിരുന്നു സംഭവം. ഇയാളുടെ വീട്ടില്‍ നിന്നും 700 മീറ്റര്‍ അകലെയുള്ള ഗ്രാമത്തലവന്റെ വീട്ടിലാണ് മാധ്യമപ്രവര്‍ത്തകനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. വെടിവച്ചുകൊല്ലുന്നതിന് മുമ്ബ് രത്തന്‍ സിങ്ങിനെ മര്‍ദ്ദിച്ചതായും പോലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് രത്തന്റെ ബന്ധുക്കളായ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു.

Related News