Loading ...

Home Business

മാരുതിയുടെ അറ്റാദായത്തില്‍ 56.49 ശതമാനം വര്‍ധന

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതിയുടെ അറ്റാദായത്തില്‍ 56.49 ശതമാനം വര്‍ധന. 1,192.92 കോടി രൂപയാണ് കമ്പനിയുടെ അറ്റാദായം. കഴിഞ്ഞ വര്‍ഷം ഇതേകാലയളവില്‍ 762.28 കോടി രൂപയായിരുന്നു.

3,41,329 കാറുകളാണ് മൊത്തം വിറ്റുപോയത്. കഴിഞ്ഞവര്‍ഷം ഇതേകാലയളവില്‍ ഇത് 2,99,894 യൂണിറ്റായിരുന്നു. 13.81 ശതമാനമാണ് വര്‍ധന. 13,078.32 കോടി രൂപയാണ് കമ്പനിയുടെ വില്പന വരുമാനം. 

കയറ്റുമതിയിലും വര്‍ധനവുണ്ടായി. 35,635 കാറുകളാണ് കയറ്റുമതി ചെയ്തത്. കഴിഞ്ഞ വര്‍ഷം ഈ കാലയളവില്‍ ഇത് 29,251 ആയിരുന്നു. 21.82 ശതമാനമാണ് വര്‍ധന.

Related News