Loading ...

Home Business

റബര്‍: ആഭ്യന്തരവിലയേക്കാള്‍ ഉയര്‍ന്ന്‌ രാജ്യാന്തരവില

കൊച്ചി : ഒരുവര്‍ഷത്തിനിടെ രാജ്യാന്തര റബര്‍വില ആഭ്യന്തര റബര്‍ വിലയേക്കാള്‍ ഉയര്‍ന്നു. സാധാരണയായി ആഭ്യന്തര റബര്‍വില രാജ്യാന്തരവിലയേക്കാള്‍ 20-30 രൂപ കൂടുതലായിരുന്നു. നിലവില്‍ രാജ്യാന്തര റബര്‍ വില 131 രൂപയും ആഭ്യന്തര റബര്‍ വില 129 രൂപയുമായി.വില താഴ്‌ന്നിട്ടും ടയര്‍ ലോബികള്‍ ആഭ്യന്തര വിപണിയില്‍നിന്ന്‌ റബര്‍ വാങ്ങുന്നതില്‍നിന്ന്‌ പിന്നോക്കം വലിഞ്ഞതോടെ കഴിഞ്ഞ ദിവസം 132 രൂപവരെ കയറിയ റബര്‍ വില 129 ലേക്ക്‌ താഴ്‌ന്നിരുന്നു. ആര്‍.എസ്‌.എസ്‌. 4 റബറിന്‌ ഇന്നലെ ബാങ്കോക്ക്‌ വില 131 രൂപയാണ്‌. കോവിഡ്‌ ലോക്ക്‌ ഡൗണില്‍ ആഭ്യന്തര റബര്‍ വില 115 രൂപയിലേക്കു വീണപ്പോഴും രാജ്യാന്തരവില 102 രൂപ എന്ന താഴ്‌ന്ന നിലയിയില്‍ ആയിരുന്നു. നിലവില്‍ രാജ്യാന്തര വില കൂടുതല്‍ ഉയര്‍ന്നേക്കാമെന്നാണ്‌ വിപണി വിദഗ്‌ധര്‍ നല്‍കുന്ന സൂചന. ഇത്‌ ആഭ്യന്തര വിപണിക്കു ഗുണം ചെയ്യുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.
അതേസമയം അമേരിക്കയുമായി നിശ്‌ചയിച്ചിട്ടുള്ള നിയന്ത്രിത വാണിജ്യ കരാര്‍(ലിമിറ്റഡ്‌ ട്രേഡ്‌) ആണ്‌ വില ഉയരുന്നതിനു തടസമായേക്കും. ലോകത്തെ എറ്റവും വലിയ കൃത്രിമ റബര്‍ (സിന്തറ്റിക്‌) ഉല്‍പ്പാദക രാജ്യമായ അമേരിക്കയില്‍നിന്ന്‌ ഇറക്കുമതിക്കുള്ള ലിമിറ്റഡ്‌ കരാര്‍ ഉടന്‍ നടപ്പില്‍ വന്നേക്കും. മൂന്നുവര്‍ഷത്തില്‍ 148 രൂപ രേഖപ്പെടുത്തിയതാണ്‌ ഉയര്‍ന്ന വില.
നിലവില്‍ ചെറുകിട റബര്‍ കര്‍ഷകരുടെയും വ്യാപാരികളുടെയും പക്കല്‍ വന്‍ റബര്‍ ശേഖരമുണ്ട്‌. ടയര്‍ കമ്ബനികള്‍ വാങ്ങാന്‍ മുതിര്‍ന്നാല്‍ വില ഉയരും. മഴ മാറി ടാപ്പിങ്‌ തുടങ്ങുന്ന കാലമാണു വരുന്നത്‌. അതുകൊണ്ട്‌ ഉല്‍പ്പാദനം കൂടുകയും സ്‌റ്റോക്ക്‌ വര്‍ധിക്കുകയും ചെയ്യും. ഈ വേളയില്‍ ഇറക്കുമതി കൂട്ടി ആഭ്യന്തര റബര്‍ വിപണിയില്‍നിന്ന്‌ മാറിനില്‍ക്കുന്ന പ്രവണത ഇക്കുറിയും ടയര്‍ കമ്ബനികള്‍ തുടരുമെന്നാണ്‌ വിലയിരുത്തേണ്ടത്‌.
വില കൂടാനുള്ള സാധ്യതകള്‍ െചെനയിലും മലേഷ്യയിലും റബര്‍ ഉല്‍പ്പാദനം കുറഞ്ഞു.
വിദേശരാജ്യങ്ങള്‍ പലതും റബര്‍ കൃഷിയില്‍നിന്ന്‌ പിന്തിരിയുന്നു.
കൂടിയ വിലയില്‍ ഇറക്കുമതി സാധ്യത കുറയും.
സ്‌റ്റോക്ക്‌ തീരുമ്ബോള്‍ ആഭ്യന്തര വിപണിയിലേക്ക്‌ ടയര്‍ കമ്ബനികള്‍ മടങ്ങിവന്നേക്കും.
തിരിച്ചടിക്കുള്ള സാധ്യതകള്‍ അമേരിക്കയുമായുള്ള ലിമിറ്റഡ്‌ ട്രേഡ്‌ കരാര്‍.
സിന്തെറ്റിക്‌ റബറിന്റെ അമിത ഉപയോഗം.
ചെറുകിട കര്‍ഷകരുടെ പക്കലുള്ള വന്‍സ്‌റ്റോക്ക്‌.
ആഭ്യന്തര ഉല്‍പ്പാദനം കൂടുന്നത്‌.

Related News