Loading ...

Home Education

സ്കൂ​ള്‍ സി​ല​ബ​സ് വെ​ട്ടി​ക്കു​റ​യ്ക്കി​ല്ല;വ്യാഴാഴ്ച മു​ത​ല്‍ യോ​ഗയും ഡ്രി​ലും ഓണ്‍ലൈനില്‍‌

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ സ്കൂ​ളു​കി​ലെ സി​ല​ബ​സ് വെ​ട്ടി​ക്കു​റ​യ്ക്കേ​ണ്ട​ന്ന് ക​രി​ക്കു​ലം ക​മ്മി​റ്റി ശി​പാ​ര്‍​ശ. കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സ്കൂ​ളു​ക​ളി​ല്‍ ക്ലാ​സു​ക​ള്‍ ആ​രം​ഭി​ക്കാ​ന്‍ വൈ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ സി​ല​ബ​സ് വെ​ട്ടി​ക്കു​റ​ച്ചേ​ക്കു​മെ​ന്നു ചി​ല ഇ​ട​ങ്ങ​ളി​ല്‍ പ്ര​ചാ​ര​ണം ന​ട​ന്നി​രു​ന്നു.

എ​ന്നാ​ല്‍ അ​ത്ത​ര​ത്തി​ലൊ​രു തീ​രു​മാ​ന​വും വേ​ണ്ടെ​ന്നാ​ണ് ഇ​ന്ന് പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി പ്ര​ഫ. സി. ​ര​വീ​ന്ദ്നാ​ഥി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന ക​രി​ക്കു​ലം ക​മ്മി​റ്റി​യു​ടെ വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സി​ലെ തീ​രു​മാ​നം. ഓ​ണ്‍​ലൈ​ന്‍ പാ​ഠ്യ​ക്ര​മ​ത്തി​ലെ ഏ​കോ​പ​ന​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി എ​സ്‌​സി​ഇ​ആ​ര്‍​ടി ഡ​യ​റ​ക്ട​ര്‍ ഡോ.​ജെ. പ്ര​സാ​ദ് ചെ​യ​ര്‍​മാ​നാ​യ സ​മി​തി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി.നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍ സ്കൂ​ളു​ക​ള്‍ എ​ന്നു തു​റ​ക്കു​മെ​ന്നു പ​റ​യാ​ന്‍ ക​ഴി​യി​ല്ല. ഇ​ക്കു​റി വാ​ര്‍​ഷി​ക പ​രീ​ക്ഷ​മാ​ത്ര​മാ​യി​രി​ക്കും ഉ​ണ്ടാ​കാ​ന്‍ സാ​ധ്യ​ത. വ്യാഴാഴ്ച മു​ത​ല്‍ യോ​ഗാ, ഡ്രി​ല്‍ എ​ന്നി​വ​യും ഓ​ണ്‍​ലൈ​നാ​യി ന​ട​ത്തും. ആ​ദി​വാ​സി മേ​ഖ​ല​ക​ളി​ല്‍ ഓ​ണ്‍​ലൈ​ന്‍ ക്ലാ​സു​ക​ള്‍ കാ​ണാ​ന്‍ അ​വ​സ​രം ല​ഭി​ക്കാ​ത്ത കു​ട്ടി​ക​ള്‍​ക്ക് വേ​ണ്ട ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ അ​ടി​യ​ന്ത​ര​മാ​യി ഉ​ണ്ടാ​ക്കു​മെ​ന്നു വി​ദ്യാ​ഭ്യാ​സ മ​ന്ത്രി യോ​ഗ​ത്തി​ല്‍ അ​റി​യി​ച്ചു. 

Related News