Loading ...

Home National

ആദായ നികുതി വകുപ്പിന്‍റെ റെയ്ഡ് നിയമവിരുദ്ധം -തമിഴ്നാട് മുൻ ചീഫ് സെക്രട്ടറി

ചെന്നൈ: തന്‍റെ വീട്ടിൽ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡ് നിയമവിരുദ്ധമെന്ന് തമിഴ്നാട് മുൻ ചീഫ് സെക്രട്ടറി രാം മോഹന റാവു. ശേഖർ റെഡ്ഡി തന്റെ ആയിരക്കണക്കിന് സുഹൃത്തുക്കളിൽ ഒരാൾ മാത്രമാണ്. തനിക്ക് ആരുമായും വ്യവസായ ബന്ധങ്ങളില്ലെന്നും ആശുപത്രിയിൽ നിന്നു പുറത്തെത്തിയ രാമമോഹന റാവു പറ‍ഞ്ഞു.താൻ സി.ആർ.പി.എഫിന്‍റെ വീട്ടു തടങ്കലിലാണ്. വീട്ടിലുണ്ടായിരുന്നത് മകളുടെ സ്വർണമാണ്. ജയലളിത ഉണ്ടായിരുന്നെങ്കിൽ വീട്ടിലേക്ക് കയറാൻ സി.ആർ.പി.എഫ് ധൈര്യം കാണിക്കുമോയെന്നും അദ്ദേഹം ചോദിച്ചു.ആഭ്യന്തര സെക്രട്ടറിയുടെ അനുമതിയില്ലാതെയായിരുന്നു റെയ്ഡ്. മകന്‍റെ പേരാണ് സെർച്ച് വാറണ്ടിലുണ്ട
ായിരുന്നത്.  ഇത് ഭരണഘടനക്ക് വിരുദ്ധമാണ്. ഒരു രഹസ്യ രേഖയും തന്‍റെ വീട്ടിൽ  നിന്ന് കണ്ടെത്തിയിട്ടില്ല. വീട്ടിൽ നിന്ന് പിടിച്ചെടുത്തത് 1,12,320 രൂപ മാത്രം. പിന്തുണച്ച എല്ലാവർക്കും നന്ദി. പിടിച്ചെടുത്ത സ്വർണവും പണവും കൈമാറുമെന്നും രാം മോഹന റാവു പറഞ്ഞു.
താനിപ്പോഴും തമിഴ്നാട് ചീഫ് സെക്രട്ടറിയാണ്. പുതിയ ചീഫ് സെക്രട്ടറിയെ നിയമിച്ചിട്ടില്ല. ഞാന്‍ ജനങ്ങളുടെ കോടതിയിലേക്ക് പോകുകയാണ് പലര്‍ക്കും ഞാന്‍ വലിയൊരു പ്രതിബന്ധമായിരിക്കും. ജനങ്ങളുടെ സുരക്ഷക്ക് ഇവിടെ ഒരുവിലയുമില്ല. ചീഫ് സെക്രട്ടറിയുടെ ചേംബറില്‍ പ്രവേശിക്കാന്‍ ആരാണ് സി.ആർ.പി.എഫിന് അധികാരം കൊടുത്തത്. തന്റെ ജീവന് ഭീഷണിയുണ്ട്. ഞാനാണ് അവരുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

Related News