Loading ...

Home Kerala

തിരുവനന്തപുരം ന​ഗരത്തില്‍ നിയന്ത്രണങ്ങളില്‍ ഇളവ്

തിരുവന്തപുരം: കോവിഡ് രോ​ഗവ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ തിരുവനന്തപുരം നഗരത്തില്‍ ഏര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രണങ്ങളില്‍ ഇളവ്. അര്‍ധരാത്രി മുതലാണ് ഇളവ് നിലവില്‍ വന്നത്. ഇന്നലെയാണ് തിരുവനന്തപുരം ന​ഗരത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ പിന്‍വലിച്ചത്. ഇതനുസരിച്ച്‌ കടകള്‍ രാവിലെ ഏഴ് മുതല്‍ വൈകീട്ട് ഏഴ് വരെ തുറക്കാം. ഹോട്ടലുകള്‍ രാവിലെ ഒമ്ബത് മുതല്‍ രാത്രി ഒമ്ബത് വരെ പ്രവര്‍ത്തിക്കാം. പാര്‍സലുകള്‍ മാത്രമേ അനുവദിക്കൂ. മാളുകള്‍, ഹൈപ്പര്‍മാര്‍ക്കറ്റ്, സലൂണ്‍, ബ്യൂട്ടി പാര്‍ലര്‍ എന്നിവയ്ക്കും തുറന്ന് പ്രവര്‍ത്തിക്കാം. കണ്ടെയിന്‍മെന്റ് സോണുകള്‍ അല്ലാത്തയിടങ്ങളില്‍ വിവാഹ പാര്‍ട്ടികള്‍ക്ക് 50 ഉം മരണാനന്തര ചടങ്ങുകള്‍ക്ക് 20 പേര്‍ക്കും പങ്കെടുക്കാന്‍ അനുമതിയുണ്ട്. നഗരസഭയിലെ കണ്ടെയിന്‍മെന്റ് സോണുകളില്‍ നിയന്ത്രണം തുടരുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ജൂലായ് ആറ് മുതലാണ് തിരുവനന്തപുരം നഗരത്തില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്.

Related News