Loading ...

Home Kerala

കേരളത്തിൽ ഇന്ന് 1212 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: ആശങ്കകൾ ശക്തമായി തുടരുന്നതിനിടെ സംസ്ഥാനത്ത് ഇന്ന് 1212 പേർക്ക് കൂടു കൊവിഡ്-19 സ്ഥിരീകരിച്ചു. 880 പേർക്ക് രോഗമുക്തി നേടി. അഞ്ച് കൊവിഡ് മരണങ്ങൾ കൂടി സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്‌തു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 1068 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതില്‍ 45 പേരുടെ ഉറവിടം വ്യക്തമല്ല. കൊവിഡ് അവലോകന യോഗത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പത്രസമ്മേളനത്തിലാണ് സംസ്ഥാനത്തെ സ്ഥിതിഗതികൾ വ്യക്തമാക്കിയത്. 

സംസ്ഥാനത്തെ കൊവിഡ് പോസിറ്റീവ് കേസുകൾ ജില്ല തിരിച്ച്

സംസ്ഥാനത്ത് ഇന്ന് കൊവിഡ് കേസുകൾ സ്ഥിരീകരിച്ചതിൽ കൂടുതൽ തിരുവനന്തപുരം ജില്ലയിലാണ്. തിരുവനന്തപുരം 266, കൊല്ലം 5, ആലപ്പുഴ 118, പത്തനംതിട്ട 19, ഇടുക്കി 42, കോട്ടയം 76, എറണാകുളം 121, തൃശൂർ 19, പാലക്കാട് 81, മലപ്പുറം 261, കോഴിക്കോട് 93, കണ്ണൂർ 31, കാസർകോട് 68, വയനാട് 12 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്കുകൾ.

Related News