Loading ...

Home National

ദേശീയ പോലീസ് മെഡല്‍ ഇത്തവണ 121 പേര്‍ക്ക്

ന്യൂഡല്‍ഹി: പോലീസ് സേനയിലെ വിശിഷ്ടസേവനത്തിനുള്ള കേന്ദ്ര ആഭ്യന്തരവകുപ്പ് അവാര്‍ഡ് ഇത്തവണ 121 പേര്‍ക്ക്. കുറ്റാന്വേഷണ രംഗത്തെ മികവിനാണ് ബഹുമതി നല്‍കുന്നത്. 2020ലെ പോലീസ് മെഡല്‍ നല്‍കുന്നതില്‍ 15 പേര്‍ സി.ബി.ഐ ഉദ്യോഗസ്ഥരാണ്.മറ്റ് പോലീസ് വിഭാഗങ്ങളില്‍ മദ്ധ്യപ്രദേശ്, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ 10 പേരും കേരളം, പശ്ചിമബംഗാള്‍ എന്നിവിടങ്ങളിലെ 7 പേരും ബഹുമതിക്കായി തിരഞ്ഞെടുക്കപ്പെട്ടു. പട്ടികയിലെ 21 പേര്‍ വനിതകളാണ്.കഴിഞ്ഞ വര്‍ഷം 13 വനിതകളടക്കം 96 പോലീസുകാര്‍ക്കാണ് ദേശീയ ബഹുമതി ലഭിച്ചത്. 2018ലാണ് ആദ്യമായി കേന്ദ്ര ആഭ്യന്തരവകുപ്പ് ബഹുമതി പ്രഖ്യാപിച്ചത്. ആ വര്‍ഷം 101 പേര്‍ക്കാണ് ബഹുമതി നല്‍കിയത്.

Related News