Loading ...

Home Business

ഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ ശേഖരം എക്കാലത്തെയും ഉയര്‍ന്ന നിരക്കില്‍

മുംബൈ: ഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ ശേഖരം 11.938 ബില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 2020 ജൂലൈ 31 ന് അവസാനിച്ച ആഴ്ചയില്‍ എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 534.568 ബില്യണ്‍ ഡോളറിലെത്തി. മൊത്തം കരുതല്‍ ശേഖരത്തിന്റെ പ്രധാന ഭാഗമായ വിദേശ കറന്‍സി ആസ്തി 10.347 ബില്യണ്‍ ഡോളര്‍ വര്‍ദ്ധിച്ച്‌ 490.829 ബില്യണ്‍ ഡോളറായി. രാജ്യത്തിന്റെ കരുതല്‍ ധനം 13.4 മാസത്തെ ഇറക്കുമതിക്ക് തുല്യമാണെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. ഈ സാമ്ബത്തിക വര്‍ഷത്തില്‍ ഇതുവരെ കരുതല്‍ ധനം 56.8 ബില്യണ്‍ ഡോളര്‍ ഉയര്‍ന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്വര്‍ണ്ണ ശേഖരം 1.525 ബില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 37.625 ബില്യണ്‍ ഡോളറിലെത്തി. അന്താരാഷ്ട്ര നാണയ നിധിയുമായുള്ള ഇന്ത്യയുടെ പ്രത്യേക ഡ്രോയിംഗ് അവകാശം 12 ദശലക്ഷം ഡോളര്‍ ഉയര്‍ന്ന് 1.475 ബില്യണ്‍ ഡോളറിലെത്തി. രാജ്യത്തിന്റെ റിസര്‍വ് പൊസിഷന്‍ 54 ദശലക്ഷം ഡോളര്‍ ഉയര്‍ന്ന് 4.639 ബില്യണ്‍ ഡോളറിലെത്തി.

Related News