Loading ...

Home National

ഇന്ത്യയിൽ കൊറോണ ബാധിതരുടെ എണ്ണം 20 ലക്ഷം കടന്നു; 41,585 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 20 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 62,538 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 20,27,075 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 886 പേരാണ് രോഗം ബാധിച്ച്‌ മരിച്ചത്.ഇതോടെ രാജ്യത്ത് കൊറോണ ബാധിച്ച്‌ ഇതുവരെ മരിച്ചവരുടെ എണ്ണം 41,585 ആയി ഉയര്‍ന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്‌ 6,07,384 പേര്‍ ചികിത്സയിലാണ്. രാജ്യത്ത് ഇതുവരെ 13,78,106 പേര്‍ രോഗമുക്തരായി.ഏറ്റവും കൂടുതല്‍ കൊറോണ ബാധിതരുള്ള സംസ്ഥാനം മഹാരാഷ്ട്രയാണ്. 4,79779 പേര്‍ക്കാണ് മഹാരാഷ്ട്രയിലെ രോഗബാധിതര്‍. 16,792 പേരാണ് സംസ്ഥാനത്ത് രോഗം ബാധിച്ച്‌ ഇതുവരെ മരിച്ചത്.

Related News