Loading ...

Home National

വെള്ളത്തില്‍ മുങ്ങി മുംബൈ നഗരം

മുംബൈ: മണ്‍സൂണ്‍ കെടുതിയില്‍ മുംബൈ നഗരം. ഇന്നലെ മാത്രം 200 മില്ലിമീറ്റര്‍ മഴയാണ് നഗരത്തില്‍ രേഖപ്പെടുത്തിയത്. 12 മണിക്കൂറായി തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ നഗരം മുഴുവന്‍ വെള്ളക്കെട്ടിലായി. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന പ്രദേശത്ത് ഓഫീസുകള്‍ക്കും മറ്റ് സ്ഥാനപങ്ങള്‍ക്കും അവധി നല്‍കിയിട്ടുണ്ട്.പ്രധാന നഗരപാതകളടക്കം വെള്ളത്തിനടിയിലാണെന്ന് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വാഹനഗതാഗതവും നിര്‍ത്തിവച്ചിരിക്കുകയാണ്. കടല്‍ പ്രക്ഷുബ്ധമായതിനാല്‍
ശക്തമായ കാറ്റും വീശുന്നുണ്ട്. നാലര മീറ്റര്‍ ഉയരത്തില്‍ തിരമാല ഉണ്ടാകുമെന്ന മുന്നറിയിപ്പും കാലാവസ്ഥ വകുപ്പ് നല്‍കിയിട്ടുണ്ട് .
2017ലെ ആഗസ്റ്റ് മാസത്തിലുണ്ടായ വെള്ളപ്പൊക്കത്തിന് സമാനമായ സാഹചര്യം ഉണ്ടാകുമോ എന്ന ഭീതിയിലാണ് ജനങ്ങള്‍. à´•àµŠà´±àµ‹à´£ ഭീതി ഒരു വശത്ത് നിലനില്‍ക്കുമ്ബോള്‍ വെള്ളപ്പൊക്കം കൂടുതല്‍ ദുരിതമാണ് സൃഷ്ടിച്ചിരിക്കുന്നത്.

Related News