Loading ...

Home National

അ​ണ്‍​ലോ​ക്ക് 3; ജിം​നേ​ഷ്യ​ങ്ങ​ളും യോ​ഗ സെ​ന്‍റ​റു​ക​ളും തുറക്കും

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്തെ ജിം​നേ​ഷ്യ​ങ്ങ​ള്‍​ക്കും യോ​ഗ സെ​ന്‍റ​റു​ക​ള്‍​ക്കും തു​റ​ന്നു പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ അ​നു​മ​തി. കോ​വി​ഡ് ലോ​ക്ക്ഡൗ​ണ്‍ മൂ​ന്നാം​ഘ​ട്ട തു​റ​ക്ക​ലി​ന്‍റെ ഭാ​ഗ​മാ​യി ഓ​ഗ​സ്റ്റ് അ​ഞ്ചു​മു​ത​ല്‍ ഇ​വ തു​റ​ക്കാ​നാ​ണ് അ​നു​മ​തി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണു​ക​ളി​ല്‍ ജിം​നേ​ഷ്യ​ങ്ങ​ള്‍​ക്കും യോ​ഗ സെ​ന്‍റ​റു​ക​ള്‍​ക്കും തു​റ​ക്കാ​ന്‍ അ​നു​മ​തി​യി​ല്ല. 65 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​ര്‍, രോ​ഗാ​വ​സ്ഥ​യി​ലു​ള്ള​വ​ര്‍, ഗ​ര്‍​ഭി​ണി​ക​ള്‍, പ​ത്തു വ​യ​സി​നു താ​ഴെ​യു​ള്ള​വ​ര്‍ എ​ന്നി​വ​ര്‍ ഇ​വ ഉ​പ​യോ​ഗി​ക്ക​രു​ത്. ആ​ളു​ക​ള്‍ ത​മ്മി​ല്‍ ചു​രു​ങ്ങി​യ​ത് ആ​റ​ടി അ​ക​ലം പാ​ലി​ക്ക​ണം. à´®à´¾â€‹à´¸àµà´•àµà´‚ മു​ഖാ​വ​ര​ണ​വും ധ​രി​ക്ക​ല്‍ നി​ര്‍​ബ​ന്ധ​മാ​ണ്.

കൂ​ടു​ത​ല്‍ പേ​ര്‍ ഒ​ത്തു​ചേ​രു​ന്ന​ത് ഒ​ഴി​വാ​ക്കാ​ന്‍ സ​മ​യം ക്ര​മീ​ക​രി​ക്ക​ണം. അ​ക​ത്തേ​ക്കു ക​യ​റു​ന്പോ​ഴും പു​റ​ത്തേ​ക്കി​റ​ങ്ങു​ന്പോ​ഴും തി​ര​ക്കു​ണ്ടാ​കു​ന്ന സാ​ഹ​ച​ര്യ​മൊ​ഴി​വാ​ക്ക​ണം. ഓ​രോ ബാ​ച്ചി​നും 15-30 മി​നി​റ്റ് ഇ​ട​വേ​ള ഉ​ണ്ടാ​യി​രി​ക്ക​ണം. ഈ ​സ​മ​യ​ത്ത് ഉ​പ​ക​ര​ണ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ അ​ണു​ന​ശീ​ക​ര​ണം ന​ട​ത്ത​ണം. മാ​സ്ക് ധ​രി​ച്ച്‌ വ്യാ​യാ​മം ചെ​യ്യു​ന്പോ​ള്‍ ശ്വ​സ​ന പ്ര​ശ്നം അ​നു​ഭ​വ​പ്പെ​ടു​ന്ന​വ​ര്‍ മു​ഖ​മ​റ ധ​രി​ക്ക​ണം. .

കെ​ട്ടി​ട​ത്തി​ല്‍​നി​ന്ന് പു​റ​ത്തേ​ക്ക് പോ​കാ​നും അ​ക​ത്തേ​ക്ക് വ​രാ​നും പ്ര​ത്യേ​ക ക​വാ​ടം വേ​ണം. 95 ശ​ത​മാ​ന​ത്തി​ല്‍ താ​ഴെ ഓ​ക്സി​ജ​ന്‍ സാ​ച്ചു​റേ​ഷ​ന്‍ ലെ​വ​ലു​ള്ള​വ​രെ വ്യാ​യാ​മ​ത്തി​ന് അ​നു​വ​ദി​ക്ക​രു​ത്. സാ​നി​റ്റൈ​സ​ര്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തും കൈ​ക​ള്‍ ക​ഴു​കു​ന്ന​തും നി​ര്‍​ബ​ന്ധ​മാ​യും പാ​ലി​ക്ക​ണ​മെ​ന്നും മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ത്തി​ല്‍ പ​റ​യു​ന്നു

Related News