Loading ...

Home National

ഭൂമി പൂജക്ക്​ 150 പേര്‍ക്ക്​ ക്ഷണം; വേദിയില്‍ മോദി ഉള്‍പ്പെ​ടെ അഞ്ചുപേര്‍

ന്യൂഡല്‍ഹി: അയോധ്യ രാമക്ഷേത്ര നിര്‍മാണത്തി​​െന്‍റ ഭാഗമായി ബുധനാഴ്​ച നടക്കുന്ന ഭൂമി പൂജ ചടങ്ങിലേക്ക്​ 150 പേര്‍ക്ക്​ ക്ഷണം. കോവിഡ് നിയന്ത്രണ ചട്ടപ്രകാരം കൂടുതലാളുകള്‍ പ​​ങ്കെടുക്കുന്ന ചടങ്ങുകള്‍ക്ക്​ അനുമതിയില്ലെന്ന സാഹചര്യത്തിലാണ്​ 150 പേര്‍ക്ക്​ ക്ഷണക്കത്ത്​ അയച്ചിട്ടുള്ളത്​.

പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം ആര്‍.എസ്​.എസ്​ മേധാവി മോഹന്‍ ഭഗവത്​, ഉത്തര്‍പ്രദേശ്​ ഗവര്‍ണര്‍ ആനന്ദിബെന്‍ പ​ട്ടേല്‍, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​​, മഹന്ദ്​ നൃത്യ ഗോപാല്‍ദാസ്​ എന്നിവരും വേദിയിലുണ്ടാവും. ഇക്​ബാല്‍ അന്‍സാരി മാത്രമാണ്​ ചടങ്ങിന്​ ക്ഷണിക്കപ്പെട്ട ഏക മുസ്​ലിം പ്രതിനിധി. കാവി നിറമുള്ള ക്ഷണക്കത്തിനൊപ്പം രാമ ലല്ലയുടെ ചിത്രവും അയക്കുന്നുണ്ട്​.
ബി.ജെ.പിക്കായി രാമക്ഷേത്ര കാമ്ബയിന്‍ നടത്തിയ മുതിര്‍ന്ന നേതാക്കളായ എല്‍.കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമ ഭാരതി എന്നിവരെയും പ്രത്യേകം ക്ഷണിച്ചിട്ടുണ്ട്​. കോവിഡ്​ വ്യാപനത്തി​​െന്‍റ സാഹചര്യത്തില്‍ ചടങ്ങില്‍ നിന്നും തന്നെ ഒഴിവാക്കണമെന്ന്​ ഉമ ഭാരതി ആവശ്യപ്പെട്ടിട്ടുണ്ട്​.

രാമക്ഷേ​​ത്ര നിര്‍മാണത്തി​​െന്‍റ പ്രതീകാത്മ തുടക്കം എന്ന രീതിയില്‍ പ്രധാനമന്ത്രി 40 കിലോ വെള്ളികൊണ്ടുള്ള കല്ല്​ സ്ഥാപിക്കുമെന്നാണ്​ റിപ്പോര്‍ട്ട്​.

Related News