Loading ...

Home National

അമിത് ഷായ്ക്ക് പിന്നാലെ ഉത്തര്‍പ്രദേശ് ബി.ജെ.പി അധ്യക്ഷന് കോവിഡ് സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: അമിത് ഷായ്ക്ക് പിന്നാലെ ഉത്തര്‍പ്രദേശ് ബി.ജെ.പി അധ്യക്ഷന്‍ സ്വതന്ത്ര ദേവ് സിംഗിന് കോവിഡ് സ്ഥിരീകരിച്ചു. താനുമായി സമ്ബര്‍ക്കം പുലര്‍ത്തിയവര്‍ നിരീക്ഷണത്തില്‍ പോകണമെന്ന് സിംഗ് അഭ്യര്‍ത്ഥിച്ചു. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശ പ്രകാരം താനിപ്പോള്‍ വീട്ടില്‍ ക്വാറന്‍്‌റീനില്‍ കഴിയുകയാണെന്നും എല്ലാവരും സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ തയ്യാറാകണമെന്നും സിംഗ് ആവശ്യപ്പെട്ടു.

ഉത്തര്‍പ്രദേശില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിന് മുന്നോടിയായുള്ള ഭൂമി പൂജ നടക്കാനിരിക്കെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രിയും സംസ്ഥാന ബി.ജെ.പി അധ്യക്ഷനും കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്ന് ഉച്ചതിരിഞ്ഞാണ് അമിത് ഷായ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്. അമിത് ഷാ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശ പ്രകാരം അമിത് ഷാ ആശുപത്രിയിലേക്ക് മാറിയിരിക്കുകയാണ്.

അതേസമയം നേരത്തെ ഉത്തര്‍പ്രദേശിലെ ക്യാബിനറ്റ് മന്ത്രി കമല്‍ റാണി വരുണ്‍ കോവിഡ് ബാധിച്ച്‌ മരിച്ചിരുന്നു. സംസ്ഥാന മന്ത്രിസഭയിലെ ഏക വനിതാ അംഗമായിരുന്നു മരിച്ച കമല്‍ റാണി.

Related News