Loading ...

Home National

കൊറോണ മരണങ്ങളുടെ എണ്ണത്തിൽ ഇന്ത്യ ലോകത്ത് അഞ്ചാമത്

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് മരണനിരക്ക് കുറയുന്നതായി കേന്ദ്രം അവകാശപ്പെടുന്നതിനിടെ, ലോക പട്ടികയില്‍ ഇറ്റലിയെ പിന്തള്ളി അഞ്ചാം സ്ഥാനത്തെത്തി ഇന്ത്യ.

ഇന്നലെ 779 പേര്‍ മരിച്ചതോടെ രാജ്യത്ത് ആകെ മരണം 35,747 ആയി. ഇറ്റലിയില്‍ ആകെ മരണം 35,132. അമേരിക്ക (1,52,070 ), ബ്രസീല്‍ (91,263), യു.കെ (46,084), മെക്‌സിക്കോ (46,000) എന്നീ രാജ്യങ്ങളാണ് മുന്നില്‍.

രാജ്യത്ത് മരണ നിരക്ക് 2.21 ശതമാനമായി കുറഞ്ഞുവെന്ന് കേന്ദ്രം പറയുമ്ബോഴും പ്രതിദിനമരണം വര്‍ദ്ധിക്കുകയാണ്. കഴിഞ്ഞ 24മണിക്കൂറിനിടെ രാജ്യത്ത് 55,079പുതിയ രോഗികള്‍. ആകെ രോഗികള്‍ 16,38,871 ആയി. രോഗികളുടെ എണ്ണത്തില്‍ ലോകത്ത് മൂന്നാംസ്ഥാനത്താണ് ഇന്ത്യ. അമേരിക്ക, ബ്രസീല്‍ എന്നിവരാണ് മുന്നില്‍.

എന്നാല്‍ പത്തുലക്ഷത്തിലധികം (10,57,806) ആളുകളാണ് ഇതുവരെ രോഗമുക്തി നേടി ആശുപത്രി വിട്ടതെന്നത് ആശ്വാസകരമാണ്. 64.38ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.

രോഗമുക്തിനിരക്ക് ദേശീയ ശരാശരിക്ക് മുകളിലുള്ളവര്‍

 ഡല്‍ഹി (88.99 %)

 ആസാം (76.68 %)

 തെലുങ്കാന (74.27 %)

 തമിഴ്‌നാട് (73.85 %)

 ഗുജറാത്ത് (73.06 % )

 രാജസ്ഥാന്‍ (70.76 % )

മദ്ധ്യപ്രദേശ് (69.47 %)

 മഹാരാഷ്ട്രയില്‍ പ്രതിദിന രോഗികള്‍ 11,147.

ആകെ രോഗികള്‍ 4,11,798. 226 പേര്‍ മരിച്ചതോടെ ആകെ മരണം 14,729.

ആന്ധ്രാപ്രദേശില്‍ മൂന്നാം ദിവസവും പ്രതിദിന രോഗികള്‍ പതിനായിരം (10,167) കടന്നു. ആകെ രോഗികള്‍ 1,30,557.

ആകെ മരണം 1,281.

മദ്ധ്യപ്രദേശില്‍ പൊതു റാലികളും പരിപാടികളും ആഗസ്റ്റ് 14 വരെ നിരോധിച്ചു.

കൊല്‍ക്കത്തില്‍ 45 പൊലീസുകാര്‍ക്ക് കൊവിഡ്.

 ഡല്‍ഹി, മുംബയ്, പൂനൈ, ചെന്നൈ, നാഗപൂര്‍, അഹമ്മദാബാദ് എന്നിവിടങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് 15 വരെ വിലക്ക് ഏര്‍പ്പെടുത്തി പശ്ചിമ ബംഗാള്‍.

 ഓഫീസ് ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ നാഗാലാന്റ് പ്രധാനമന്ത്രി നെയ്ഫു റിയോ ക്വാറന്റൈനില്‍.

ഡല്‍ഹിയില്‍ രാവിലെ 10 മുതല്‍ രാത്രി 8 വരെ ആഴ്ച ചന്തകള്‍ക്ക് പ്രവ‌ര്‍ത്തിക്കാം.

ലോകത്തെ കൊവിഡ് സ്പോട്ടായി ഇന്ത്യ മാറുമെന്ന് മുന്‍കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരം.

തമിഴ്നാട്ടിലെ തിരുച്ചുള്ളി പൊലീസ് സ്റ്റേഷനില്‍ അഞ്ച് പൊലീസുകാര്‍ക്ക് കൊവിഡ്. സ്റ്റേഷന്‍ താത്കാലികമായി അടച്ചു.

കര്‍ണാടകയില്‍ രാത്രികാല കര്‍ഫ്യൂ, ഞായറാഴ്ച ലോക്ക്ഡൗണ്‍ എന്നിവ പിന്‍വലിച്ചു.

 ഝാര്‍ഖണ്ഡ്‌ ഈ മാസം 31 വരെ ലോക്ക്ഡൗണ്‍ നീട്ടി.

ജന്മാഷ്ടമി അടക്കമുള്ള ഉത്സവങ്ങളുടെ പശ്ചാത്തലത്തില്‍ യു.പി സ‌ര്‍ക്കാ‌ര്‍ ഗാസിയാബാദില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

Related News