Loading ...

Home Education

കരുതലോടെ വേണം പ്ലസ്‌ വണ്‍ അപേക്ഷ

തിരുവനന്തപുരം : പ്ലസ് വണ്‍ പ്രവേശനത്തിന് ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണം ബുധനാഴ്ച ആരംഭിച്ചു. അഡ്-മിഷന്‍ വെബ്-സൈറ്റായ www.hscap.kerala.gov.in  ലെ APPLY ONLINE SWS എന്ന ലിങ്കിലൂടെ ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. സ്വന്തമായി അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷാ സമയം ആരംഭിച്ച ഘട്ടത്തില്‍തന്നെ രക്ഷിതാക്കളും വിദ്യാര്‍ഥികളും തിരക്ക് കൂട്ടേണ്ടതില്ല. ആഗസ്ത് 14 വരെ സമയം അനുവദിച്ചിട്ടുണ്ട്. അവസാന സമയംവരെ ലഭിക്കുന്ന അപേക്ഷകള്‍ തുല്യപ്രാധാന്യത്തില്‍ എടുത്തേ ട്രയല്‍ അലോട്ടുമെന്റ് ഉള്‍പ്പെടെ നടത്തു. അപേക്ഷ സമര്‍പ്പിക്കുമ്ബോള്‍ കോഴ്സുകളുടെ കോഡുകള്‍ ശ്രദ്ധയോടെ അപ്ലോഡ് ചെയ്തുവെന്ന് ഉറപ്പാക്കണം. അഭിരുചിക്കനുസരിച്ച്‌ കോഴ്സുകള്‍ തെരഞ്ഞെടുക്കുമ്ബോള്‍ കോഴ്സ് കോഡുകള്‍ മാറരുത്. അപേക്ഷാ സമര്‍പ്പണശേഷം മൊബൈല്‍ ഒടിപി യിലൂടെ സുരക്ഷിത       പാസ് വേര്‍ഡ് നല്‍കി സൃഷ്ടിക്കുന്ന ക്യാന്‍ഡിഡേറ്റ് ലോഗിനിലൂടെ ആയിരിക്കും തുടര്‍ന്നുള്ളപ്രവേശന പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടത്. ട്രയല്‍ അലോട്ട്മെന്റ് പരിശോധന, ഓപ്ഷന്‍ പുനഃക്രമീകരണം, അലോട്ട്മെന്റുകളുടെ പരിശോധന, പ്രവേശനത്തിനു വേണ്ടിയുള്ള രേഖകള്‍ സമര്‍പ്പിക്കല്‍, ഫീസ് ഒടുക്കല്‍ തുടങ്ങിയ പ്രവേശനവുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും ക്യാന്‍ഡിഡേറ്റ് ലോഗിനിലൂടെയാണ് അപേക്ഷകര്‍ നിര്‍വഹിക്കേണ്ടത്. സ്വന്തമായി അപേക്ഷ സമര്‍പ്പിക്കുവാന്‍ കഴിയാത്തവര്‍ക്ക് താമസസ്ഥലത്തിന് സമീപത്തുള്ള ഹൈസ്കൂളില്‍ അല്ലെങ്കില്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ പ്രവര്‍ത്തിക്കുന്ന സഹായ കേന്ദ്രങ്ങളിലൂടെ ആരോഗ്യ സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ച്‌  അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാവുന്നതാണ്. ഭിന്നശേഷിക്കാര്‍ വിവരം പ്രത്യേകം രേഖപ്പെടുത്തണം

വിഭിന്നശേഷി വിഭാഗത്തിലുള്ള കുട്ടികളാണ് അപേക്ഷകരെങ്കില്‍ വിവരം ഓണ്‍ലൈന്‍ അപേക്ഷയില്‍ പ്രത്യേകമായി രേഖപ്പെടുത്തണം. കോവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ ഈ അപേക്ഷകരുടെ രക്ഷാകര്‍ത്താക്കള്‍ ഐഇഡിസി റിസോഴ്സ് അധ്യാപകരുടെയും മറ്റ് അധ്യാപകരുടേയും നിര്‍ദേശം തേടി അനുയോജ്യ സ്കൂള്‍/കോഴ്സ് തെരഞ്ഞെടുത്ത് ഓപ്ഷനായി അപേക്ഷയില്‍ ഉള്‍ക്കൊള്ളിക്കണം.

സ്പോര്‍ട്സ് ക്വോട്ട പ്രവേശനത്തിന് 2- ഘട്ടങ്ങള്‍

സ്പോര്‍ട്സ് ക്വോട്ടയില്‍ പ്രവേശനത്തിന് രണ്ട് ഘട്ട ഓണ്‍ലൈന്‍ അപേക്ഷാ പ്രക്രിയ ഉണ്ട്. ആദ്യ ഘട്ടത്തില്‍ സ്പോര്‍ട്ട്സില്‍ മികവ്- നേടിയ വിദ്യാര്‍ഥികള്‍ അവരുടെ സ്പോര്‍ട്ട്സ് സര്‍ട്ടിഫിക്കറ്റുകള്‍ അതാത്- ജില്ലാ സ്പോര്‍ട്ട്സ് കൗണ്‍സിലുകളില്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം. ജില്ലാ സ്പോര്‍ട്ട്സ് അധികൃതര്‍ സ്പോര്‍ട്ട്സ് സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈനായി പരിശോധിച്ച്‌ സ്കോര്‍ കാര്‍ഡ്അനുവദിക്കും. ഇത്തരത്തില്‍ സ്കോര്‍ കാര്‍ഡ് ലഭിക്കുന്നവര്‍ സ്പോര്‍ട്ട്സ് ക്വോട്ടയില്‍ അഡ്മിഷന്‍ ലഭിക്കുന്നതിനായി APPLY ONLINE-SPORTS എന്ന ലിങ്കിലൂടെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം.

വിഎച്ച്‌എസ്‌ഇ പ്രവേശനം

വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ പ്രവേശനത്തിന് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാനുള്ള നടപടികളും ആരംഭിച്ചു. www.vhscap.kerala.gov.in വെബ്സൈറ്റ് വഴിയാണ് ഓണ്‍ലൈന്‍ അപേക്ഷ നല്‍കേണ്ടത്. കരുതലാണ് പ്രധാനം മഹാമാരിയുടെ നാളുകളായതിനാല്‍ അപേക്ഷ സമര്‍പ്പിക്കാന്‍ സ്കൂളുകളിലേക്ക് പോകുന്നവര്‍ സാമൂഹ്യ അകലവും മുന്‍ കരുതല്‍ മാര്‍ഗങ്ങളും ഉറപ്പാക്കണം. ആവശ്യമായ കുടിവെള്ളം കൈയില്‍ കരുതണം. ഒപ്പം പഠിച്ചവരെ കാണുമ്ബോഴുള്ള ഹസ്തദാനം ഉള്‍പ്പെടെയുള്ള ആശ്ലേഷങ്ങള്‍ ഒഴിവാക്കണം. വീട്ടില്‍ വച്ചായാലും സ്കൂളില്‍നിന്നായാലും അപേക്ഷ സമര്‍പ്പിക്കുന്ന ഘട്ടത്തില്‍ കംപ്യൂട്ടറിന് സമീപം ആളുകള്‍ കൂട്ടം കൂടി നില്‍ക്കരുത്. അവിടെ സാമുഹ്യ അകലവും മാസ്ക്കും ഉറപ്പാക്കണം

Related News