Loading ...

Home youth

എസ്​.ബി.ഐ- യില്‍ 3,850 ഓഫിസര്‍, ഓണ്‍ലൈന്‍ അപേക്ഷ ആഗസ്​റ്റ്​ 16 -നകം

സ്റ്റേറ്റ്​ ബാങ്ക്​ ഓഫ്​ ഇന്ത്യ (എസ്​.ബി.ഐ) സര്‍ക്കിള്‍ ബേസ്ഡ്​ ഓഫിസര്‍മാരെ തേടുന്നു. വിവിധ സര്‍ക്കിളുകളിലായി 3,850 ഒഴിവുകളുണ്ട്​. ഓരോ സര്‍ക്കിളിലും ലഭ്യമായ ഒഴിവുകള്‍ ചുവടെ. ശമ്ബള നിരക്ക്​ 23,700-42,020 രൂപ.

  • അഹ്​മദാബാദ്​ (ഗുജറാത്ത്​) -750,
  • ബംഗളൂരു (കര്‍ണാടക) -750,
  • ഭോപാല്‍ (മധ്യപ്രദേശ്​, ഛത്തിസ്​ഗഢ്​​) -296/104,
  • ചെന്നൈ (തമിഴ്​നാട്​) -550,
  • ഹൈദരാബാദ്​ (തെലങ്കാന) 550,
  • ജയ്​പുര്‍ (രാജസ്​ഥാന്‍)-300,
  • മഹാരാഷ്​ട്ര (മഹാരാഷ്​ട്ര -മുംബൈ ഒഴികെ) -51,
  • ഗോവ -33.
  • അ​പേക്ഷിക്കുന്ന സര്‍ക്കിളിലേക്കാവും തെരഞ്ഞെടുക്കപ്പെടുന്നവരെ നിയമിക്കുക. à´µà´¿à´¶à´¦à´µà´¿à´µà´°à´™àµà´™à´³à´Ÿà´™àµà´™à´¿à´¯ വിജ്ഞാപനം https://bank.sbi/careers , www.sbi.co.in/careers എന്നീ പോര്‍ട്ടലുകളിലുണ്ട്​. അപേക്ഷ നിര്‍ദേശാനുസരണം ഓണ്‍ലൈനായി ആഗസ്​റ്റ്​ 16നകം സമര്‍പ്പിക്കണം. അപേക്ഷഫീസ്​ 750 രൂപ. എസ്​.സി/ എസ്​.à´Ÿà´¿/ പി.ഡബ്ല്യു.à´¡à´¿ (ഭിന്നശേഷിക്കാര്‍) വിഭാഗങ്ങളില്‍ പെടുന്നവര്‍ക്ക്​ ഫീസില്ല.യോഗ്യത: ഇന്ത്യന്‍ പൗരന്മാരായിരിക്കണം. ഏതെങ്കിലും ഡിസിപ്ലിനില്‍ അംഗീകൃത സര്‍വകലാശാല ബിരുദമുണ്ടായിരിക്കണം (യോഗ്യത പരീക്ഷയ്ക്ക്​ ലഭിച്ച മാര്‍ക്കിന്‍റെ ശതമാനം ഓണ്‍ലൈന്‍ അപേക്ഷയില്‍ രേഖപ്പെടുത്തണം). പ്രായപരിധി 1.8.2020ല്‍ 30 വയസ്സ്​​​. 1990 ആഗസ്​റ്റ്​ രണ്ടിനുമുമ്ബ്​ ജനിച്ചവരാകരുത്​. സംവരണ വിഭാഗങ്ങളില്‍ പെടുന്നവര്‍ക്ക്​ ചട്ട​പ്രകാരം പ്രായപരിധിയില്‍ ഇളവ്​ അനുവദിച്ചിട്ടുണ്ട്​.ഏതെങ്കിലും ഷെഡ്യൂള്‍ഡ്​ കമേഴ്​സ്യല്‍ ബാങ്ക്​ അല്ലെങ്കില്‍ റീജണല്‍ റൂറല്‍ ബാങ്കില്‍ രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം വേണം.ഏതു​ സംസ്​ഥാനത്തിലെ ഒഴിവുകള്‍ക്കാണോ അപേക്ഷിക്കുന്നത്​ അവിടത്തെ പ്രാദേശിക ഭാഷ ഒരു വിഷയമായി പഠിച്ചിട്ടുണ്ടെന്ന്​ തെളിയിക്കുന്ന 10 അല്ലെങ്കില്‍ 12 ക്ലാസ്​ സര്‍ട്ടിഫിക്കറ്റ്​ ഹാജരാക്കണം.അപേക്ഷകരുടെ ചുരുക്കപ്പട്ടിക തയാറാക്കി എഴുത്തുപരീക്ഷ/ വ്യക്തിഗത അഭിമുഖം നടത്തിയാണ്​ സെലക്​ഷന്‍. സ്​റ്റേറ്റ്​, കാറ്റഗറി അടിസ്​ഥാനത്തില്‍ തയാറാക്കുന്ന മെറിറ്റ്​ ലിസ്​റ്റില്‍ നിന്നാണ്​ നിയമനം. കൂടുതല്‍ വിവരങ്ങള്‍ വിജ്ഞാപനത്തിലുണ്ട്.

    Related News