Loading ...

Home Kerala

കോവിഡ് നിയമലംഘനത്തിന് പിഴ അപ്പോള്‍ തന്നെ അടയ്ക്കണം

തിരുവനന്തപുരം : കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചതിന് പിടിയിലാകുന്നവര്‍ ഇന്നുമുതല്‍ അപ്പോള്‍ തന്നെ പിഴ അടയ്ക്കണം. കോവിഡ് സുരക്ഷയുമായി ബന്ധപ്പെട്ട് മാസ്‌ക് ധരിക്കാത്തതിനും മറ്റു വിവിധ വിലക്ക് ലംഘനങ്ങള്‍ക്കുമുള്ള പിഴകള്‍ക്ക് നോട്ടീസ് നല്‍കുന്നതിന് പകരം പിടിക്കുന്ന സമയത്തു തന്നെ പിഴ ഈടാക്കുമെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു. മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ അനാവശ്യ യാത്രകള്‍ നടത്തുന്നതിന് പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ക്ക് വിവിധ വകുപ്പുകള്‍ പ്രാരമുള്ള പിഴത്തുക സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ വാഹന ഉടമകളില്‍ നിന്നും ഈടാക്കി വാഹനം വിട്ടുനല്‍കുന്നതാണ് എന്നും തിരുവനന്തപുരം സിറ്റി പൊലീസ് പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നു.

Related News