Loading ...

Home Kerala

കാ​ല​വ​ര്‍​ഷം ദു​ര്‍​ബ​ല​മാ​യി തു​ട​രു​ന്നു; 27% മ​ഴ​ക്കു​റ​വ്

തി​​രു​​വ​​ന​​ന്ത​​പു​​രം: കാ​​ല​​വ​​ര്‍​​ഷം ആ​​രം​​ഭി​​ച്ച്‌ ര​​ണ്ടു മാ​​സം പി​​ന്നി​​ടാ​​നൊ​​രു​​ങ്ങു​​ന്പോ​​ഴും മ​​ഴ​​ക്കു​​റ​​വി​​ല്‍ കേ​​ര​​ളം. ഇ​​ന്ന​​ലെ വ​​രെ 27 ശ​​ത​​മാ​​നം മ​​ഴ​​ക്കു​​റ​​വാ​​ണ് സം​​സ്ഥാ​​ന​​ത്ത് രേ​​ഖ​​പ്പെ​​ടു​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്. കോ​​ഴി​​ക്കോ​​ട് ഒ​​ഴി​​കെ​​യു​​ള്ള ജി​​ല്ല​​ക​​ളി​​ല്‍ ഇ​​തു​​വ​​രെ​​ കാ​​ര്യ​​മാ​​യി മ​​ഴ ല​​ഭി​​ച്ചി​​ട്ടി​​ല്ലെ​​ന്നും കാ​​ലാ​​വ​​സ്ഥാ നി​​രീ​​ക്ഷ​​ണ​​കേ​​ന്ദ്ര​​ത്തി​​ന്‍റെ ക​​ണ​​ക്കു​​ക​​ള്‍ വ്യ​​ക്ത​​മാ​​ക്കു​​ന്നു. ഈ ​​വ​​ര്‍​​ഷം ജൂ​​ണ്‍ ഒ​​ന്നി​​നു ത​​ന്നെ കാ​​ല​​വ​​ര്‍​​ഷം കേ​​ര​​ള​​ത്തി​​ല്‍ തു​​ട​​ങ്ങി. ആ​​ദ്യ പാ​​ദ​​ത്തി​​ല്‍ മി​​ക​​ച്ച മ​​ഴ ല​​ഭി​​ക്കു​​മെ​​ന്നാ​​യി​​രു​​ന്നു കാ​​ലാ​​വ​​സ്ഥാ നി​​രീ​​ക്ഷ​​ണ കേ​​ന്ദ്ര​​ത്തി​​ന്‍റെ നി​​ഗ​​മ​​നം. എ​​ന്നാ​​ല്‍, കാ​ല​വ​ര്‍​ഷം ആ​​രം​​ഭി​​ച്ച്‌ ആ​​ഴ്ച​​ക​​ള്‍​​ക്കു ശേ​​ഷം ത​​ന്നെ ദു​​ര്‍​​ബ​​ല​​മാ​​യി.

കോ​​ഴി​​ക്കോ​​ട്ട് ഏ​​ഴു ശ​​ത​​മാ​​നം അ​​ധി​​ക മ​​ഴ ല​​ഭി​​ച്ച​​പ്പോ​​ള്‍ കാ​​സ​​ര്‍​​ഗോ​​ഡ് എ​​ട്ടു ശ​​ത​​മാ​​ന​​വും ക​​ണ്ണൂ​​രി​​ല്‍ ഒ​​രു ശ​​ത​​മാ​​ന​​വും മ​​ഴ​​ക്കു​​റ​​വ് രേ​​ഖ​​പ്പെ​​ടു​​ത്തി. വ​​യ​​നാ​​ട് ജി​​ല്ല​​യി​​ലാ​​ണ് ഇ​​ക്കാ​​ല​​യ​​ള​​വി​​ല്‍ ഏ​​റ്റ​​വും കു​​റ​​ച്ച്‌ മ​​ഴ പെ​​യ്ത​​ത്. 56 ശ​​ത​​മാ​​നം മ​​ഴ​​ക്കു​​റ​​വാ​​ണ് ജി​​ല്ല​​യി​​ല്‍ രേ​​ഖ​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ള്ള​​ത്. ഇ​​ടു​​ക്കി​​യി​​ല്‍ 44 ശ​​ത​​മാ​​ന​​വും തൃ​​ശൂ​​രി​​ല്‍ 43 ശ​​ത​​മാ​​ന​​വും മ​​ഴ​​ക്കു​​റ​​വി​​ലാ​​ണ്.

കാ​​ല​​വ​​ര്‍​​ഷ​​ത്തി​​ല്‍ ഇ​​ന്ന​​ലെ വ​​രെ 1,252.8 മി​​ല്ലി​​മീ​​റ്റ​​ര്‍ മ​​ഴ​​യാ​​ണ് കേ​​ര​​ള​​ത്തി​​നു ല​​ഭി​​ക്കേ​​ണ്ടി​​യി​​രു​​ന്ന​​ത്. എ​​ന്നാ​​ല്‍, പെ​​യ്ത​​ത് 919.9 മി​​ല്ലി​​മീ​​റ്റ​​ര്‍ മാ​​ത്ര​​മാ​​ണ്. മ​​​​​ഴ​​​​​യു​​​​​ടെ ക​​​​​ണ​​​​​ക്ക് ജി​​​​​ല്ല തി​​​​​രി​​​​​ച്ച്‌ മി​​​​​ല്ലി​​​​​മീ​​​​​റ്റ​​​​​റി​​​​​ല്‍, ബ്രാക്കറ്റില്‍ പെ​​​​​യ്യേ​​​​​ണ്ടി​​​​​യി​​​​​രു​​​​​ന്ന മ​​​​​ഴ: ആ​​​​​ല​​​​​പ്പു​​​​​ഴ-693.1(1028.4), ക​​​​​ണ്ണൂ​​​​​ര്‍-1692.3(1702.1). എ​​​​​റ​​​​​ണാ​​​​​കു​​​​​ളം-813.4(1247.4), ഇ​​​​​ടു​​​​​ക്കി-836 (1493.9), കാ​​​​​സ​​​​​ര്‍​​​​​ഗോ​​​​​ഡ്-1741. 9(188 9.6),കൊ​​​​​ല്ലം-496.9(752.5), കോ​​​​​ട്ട​​​​​യം-924.1(1144.6), കോ​​​​​ഴി​​​​​ക്കോ​​​​​ട്-1770(1647.9), മ​​​​​ല​​​​​പ്പു​​​​​റം-847.7(1265.2), പാ​​​​​ല​​​​​ക്കാ​​​​​ട്-679.9(9 30.3), പ​​​​​ത്ത​​​​​നം​​​​​തി​​​​​ട്ട-721.7(959.2), തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം-422.6(510.8), തൃ​​​​​ശൂ​​​​​ര്‍-790.2(1389.8), വ​​​​​യ​​​​​നാ​​​​​ട്-689.1(1554.1).

Related News