Loading ...

Home National

ഇന്ത്യയിൽ 13 ല​ക്ഷ​ത്തി​ല​ധി​കം കോ​വി​ഡ് ബാ​ധി​ത​ര്‍; ഒ​റ്റ ദി​വ​സ​ത്തി​നി​ടെ 48,916 പേ​ര്‍​ക്ക് രോ​ഗം

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 13 ല​ക്ഷം ക​ട​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 48,916 പു​തി​യ കേ​സു​ക​ള്‍ കൂ​ടി റി​പ്പോ​ര്‍​ട്ട് ചെ​യ്തു. ഇ​തോ​ടെ ആ​കെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 13,36,861 ആ​യി. ഒ​റ്റ ദി​വ​സ​ത്തി​നി​ടെ 757 പേ​ര്‍ കൂ​ടി രോ​ഗം ബാ​ധി​ച്ച്‌ മ​രി​ച്ചു. ആ​കെ മ​ര​ണം 31,358. നി​ല​വി​ല്‍ 4,56,071 പേ​ര്‍ ചി​കി​ത്സ​യി​ലാ​ണ്. ഇ​തു​വ​രെ 8,49,431 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യെ​ന്നും കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

മ​ഹാ​രാ​ഷ്ട്ര​യി​ല്‍ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 3,57,117 ആ​യി. സം​സ്ഥാ​ന​ത്ത് ആ​കെ 13,132 പേ​ര്‍ മ​രി​ച്ചു. രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ ര​ണ്ടാം സ്ഥാ​ന​ത്തു​ള്ള ത​മി​ഴ്നാ​ട്ടി​ല്‍ ആ​കെ 1,99,749 കേ​സു​ക​ളും 3320 മ​ര​ണ​വും റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടു​ണ്ട്. ഡ​ല്‍​ഹി​യി​ല്‍ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 1,28,389 ആ​യി ഉ​യ​ര്‍​ന്നു. മ​ര​ണം 3777.ക​ര്‍​ണാ​ട​ക​യി​ല്‍ 85,870 കേ​സു​ക​ളും ആ​ന്ധാ​പ്ര​ദേ​ശി​ല്‍ 80,858 കേ​സു​ക​ളും റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടു​ണ്ട്. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ 60,771 കേ​സു​ക​ളും ഗു​ജ​റാ​ത്തി​ല്‍ 53,545 കേ​സു​ക​ളും ഇ​തു​വ​രെ റി​പ്പോ​ര്‍​ട്ട് ചെ​യ്തു.

Related News