Loading ...

Home Kerala

ക്ഷീ​ര​ക​ര്‍​ഷ​ക​ര്‍​ക്ക് സ​ബ്സി​ഡി; 77 കോ​ടി​യു​ടെ പ​ദ്ധ​തി

തി​രു​വ​ന​ന്ത​പു​രം: ക്ഷീ​ര​ക​ര്‍​ഷ​ക​ര്‍​ക്ക് കൈ​ത്താ​ങ്ങാ​യി സ​ബ്സി​ഡി പ്ര​ഖ്യാ​പി​ച്ച്‌ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. കാ​ലി​ത്തീ​റ്റ, പ​ശു​ത്തൊ​ഴു​ത്ത് നി​ര്‍​മാ​ണം, കി​ടാ​രി വ​ള​ര്‍​ത്ത​ല്‍ തു​ട​ങ്ങി​യ​വ​യ്ക്കാ​ണ് സ​ബ്സി​ഡി ന​ല്‍​കു​ന്ന​ത്. ഭ​ക്ഷ്യ സു​ഭി​ക്ഷ പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി 77 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​യാ​ണ് ന​ട​പ്പി​ലാ​ക്കു​ന്ന​ത്.

5000 ക​ര്‍​ഷ​ക​ര്‍​ക്ക് ര​ണ്ട് പ​ശു​ക്ക​ളെ വാ​ങ്ങാ​ന്‍ 60000 രൂ​പ വീ​തം സ​ബ്സി​ഡി ന​ല്‍​കും.‌ ആ​ല​പ്പു​ഴ, പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി, എ​റ​ണാ​കു​ളം വ​യ​നാ​ട്, തൃ​ശൂ​ര്‍, കോ​ട്ട​യം ജി​ല്ല​ക​ളി​ലെ ക​ര്‍​ഷ​ക​ര്‍​ക്കാ​ണ് à´ˆ ​സ​ബ്സി​ഡി ല​ഭി​ക്കു​ക. à´¸à´‚​സ്ഥാ​ന​ത്തെ 3500 ക​ര്‍​ഷ​ക​ര്‍​ക്ക് കി​ടാ​രി വ​ള​ര്‍​ത്ത​ലി​ന് 15000 രൂ​പ വീ​ത​വും പ​ശു​ത്തൊ​ഴു​ത്ത് നി​ര്‍​മാ​ണ​ത്തി​ന് 25000 രൂ​പ വീ​ത​വും ന​ല്‍​കും.

6000 ക​ര്‍​ഷ​ക​ര്‍​ക്ക് 6650 രൂ​പ വീ​തം കാ​ലി​ത്തീ​റ്റ സ​ബ്സി​ഡി​യും വി​ത​ര​ണം ചെ​യ്യും. ആ​ടു​വ​ള​ര്‍​ത്ത​ലി​ന് 1800 പേ​ര്‍​ക്ക് 25000 രൂ​പ​യും സ​ബ്സി​ഡി​യാ​യി ന​ല്‍​കും- മു​ഖ്യ​മ​ന്ത്രി വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.

Related News