Loading ...

Home National

മരണസംഖ്യ ആശങ്കാജനകമായി ഉയരുന്നു; ഫ്രാന്‍സിനെ പിന്തളളി ഇന്ത്യ ആറാമത്

ന്യൂഡല്‍ഹി: ലോകത്ത് കോവിഡ് മരണസംഖ്യയില്‍ ഇന്ത്യ ആറാമത് എത്തി. മരണസംഖ്യയില്‍ ഫ്രാന്‍സിനെയാണ് ഇന്ത്യ മറികടന്നത്. ഇന്ത്യയില്‍ ഇതുവരെ കോവിഡ് ബാധിച്ച്‌ 30,601 പേരാണ് മരിച്ചത്. ഫ്രാന്‍സില്‍ ഇത് 30182 ആണ്. അമേരിക്ക, ബ്രസീല്‍, മെക്‌സിക്കോ, ബ്രിട്ടണ്‍, ഇറ്റലി എന്നി രാജ്യങ്ങളാണ് ഇന്ത്യക്ക് മുകളിലുളള അഞ്ചു രാജ്യങ്ങള്‍. അമേരിക്കയില്‍ ഇതുവരെ 6,36,576 പേരാണ് കോവിഡ് ബാധിച്ച്‌ മരിച്ചത്.ബ്രസീല്‍ 84,207, മെക്‌സിക്കോ 41,908, ബ്രിട്ടണ്‍ 45,554, ഇറ്റലി 35,092 എന്നിങ്ങനെയാണ് മരസംഖ്യ. 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 740 പേരാണ് മരിച്ചത്. കോവിഡ് വ്യാപനവും ഇന്ത്യയില്‍ രൂക്ഷമായി തുടരുകയാണ്. ഒറ്റദിവസത്തിനുളളില്‍ 49,310 കോവിഡ് കേസുകളാണ് ഇന്നലെ രേഖപ്പെടുത്തിയത്. ഒരു ദിവസം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന പ്രതിദിന രോഗബാധയാണ് ഇത്. രാജ്യത്തെ കോവിഡ് മരണനിരക്ക് 2.38 ശതമാനമാണ്. എന്നാല്‍ ലോകശരാശരി 4.07 ശതമാനമാണ്.

Related News