Loading ...

Home National

പ്രളയം അസമില്‍ 2409 ഗ്രാമങ്ങള്‍ വെള്ളത്തിനടിയില്‍

ഗുവാഹട്ടി: പ്രളയം അതിരൂക്ഷമായ അസമില്‍ മരണം 87 കടന്നു . സംസ്ഥാനത്തെ 2409 ഗ്രാമങ്ങള്‍ വെള്ളത്തിനടിയില്‍ പെട്ടു . നിലവില്‍ സംസ്ഥാനത്തെ 30 ജില്ലകളിലായി 55 ലക്ഷം ആളുകളെയാണ് പ്രളയം ബാധിച്ചത്. കഴിഞ്ഞ നാല് ദിവസമായി അസം ഉള്‍പ്പെടെയുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ മഴയാണ് പെയ്യുന്നത് . നിര്‍ത്താതെ തുടരുന്ന മഴയെ തുടര്‍ന്ന് ബ്രഹ്മപുത്രയും അതിന്റെ പോഷക നദിയായ കൃഷ്‌ണ കരകവിഞ്ഞൊഴുകുകയാണ്.1,09,358,.67 ഹെക്ടര്‍ കൃഷിഭൂമി പ്രളയത്തില്‍ മുങ്ങി വിളകള്‍ നശിച്ചു. നിലവില്‍ 44,553 പേരെയാണ് രക്ഷാ സംഘങ്ങള്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയത്. 18 ജില്ലകളിലായി 397 ദുരിതാശ്വാസ കേന്ദ്രങ്ങളാണ് സര്‍ക്കാര്‍ തുറന്നിരിക്കുന്നത്. à´®à´´ തുടരുന്ന പശ്ചാത്തലത്തില്‍ ബ്രമ്ഹപുത്ര നദിയിലെ ജലനിരപ്പ് 30 സെന്റീമീറ്റര്‍ കൂടി ഉയരുമെന്നാണ് ജലകമ്മീഷന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

Related News