Loading ...

Home National

അസമില്‍ ജനങ്ങളെ ദുരിതത്തിലാക്കി വെള്ളപൊക്കം;നാല് ദിവസമായി കടുത്ത മഴ

ഗുവാഹത്തി: കഴിഞ്ഞ നാലുദിവസമായി അസമില്‍ തുടരുന്ന കനത്ത മഴയില്‍ വന്‍ നാശ നഷ്ട്ടങ്ങള്‍ കനത്ത മഴയില്‍ അസമിലുണ്ടായ വെള്ളപ്പൊക്കം സംസ്ഥാനത്തെ സ്ഥിതി വഷളാക്കി. നിരവധി ഭൂപ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. വെള്ളപൊക്കം കനത്ത നാശ നഷ്ട്ടം വിതച്ച ബാരപേട്ട ജില്ല മുഖ്യമന്ത്രി സര്‍ബാനന്ദ സോനവാള്‍ സന്ദര്‍ശിച്ചു.വെള്ളപ്പൊക്കത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.
അസമില്‍ ഉണ്ടാകുന്ന മൂന്നാമത്തെ വെള്ളപ്പൊക്കമാണിത്. ഇത് സംസ്ഥാനത്ത് ആവര്‍ത്തിച്ചുണ്ടാകുന്ന പ്രശ്‌നങ്ങളാണ്. ഒരു കയ്യില്‍ കൊവിഡും മറുകയ്യില്‍ മഴയും മണ്ണിടിച്ചിലും വെള്ളപ്പൊക്കവുമായി ജനങ്ങള്‍ യുദ്ധത്തിലാണെന്ന് സോനാവാള്‍ പറഞ്ഞു.വെള്ളപ്പൊക്കം അസമിലെ 24 ലക്ഷം ജനങ്ങളെ ബാധിച്ചതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പറഞ്ഞു. 24 ജില്ലകളിലായി 1,09600 ഹെക്ടറിലെ വിളകള്‍ നശിച്ചു. സര്‍ക്കാര്‍ 276 ക്യാമ്പുകൾ തുറന്നു.

Related News