Loading ...

Home Kerala

തി​രു​വ​ന​ന്ത​പു​രം തീ​ര​പ്ര​ദേ​ശ​ത്ത് ശ​നി​യാ​ഴ്ച മു​ത​ല്‍ സമ്പൂർണ ലോ​ക്ക്ഡൗ​ണ്‍

തി​രു​വ​ന​ന്ത​പു​രം: ജി​ല്ല​യി​ലെ തീ​ര​മേ​ഖ​ല​ക​ളി​ല്‍ ശ​നി​യാ​ഴ്ച മു​ത​ല്‍ സ​മ്ബൂ​ര്‍​ണ ലോ​ക്ക്ഡൗ​ണ്‍. കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​പ​ടി. തി​രു​വ​ന​ന്ത​പു​ര​ത്തെ സ്ഥി​തി അ​തീ​വ ഗു​രു​ത​ര​മാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ പ​റ​ഞ്ഞു. ഇ​ന്ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച 246 പേ​രി​ല്‍ 237 പേ​രും സ​മ്ബ​ര്‍​ക്ക രോ​ഗി​ക​ളാ​ണെ​ന്ന​താ​ണ് സ്ഥി​തി ഗു​ര​ത​ര​മാ​ക്കു​ന്ന​ത്.

നാ​ല് ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും ജി​ല്ല​യി​ല്‍ രോ​ഗം പി​ടി​പെ​ട്ടു. ഇ​തി​ല്‍ മൂ​ന്ന് പേ​രു​ടെ രോ​ഗ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. ഇ​ത് അ​സാ​ധാ​ര​ണ സാ​ഹ​ച​ര്യ​മാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി. à´²àµ‹â€‹à´•àµà´•àµà´¡àµ—​ണ്‍ ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന് തീ​ര​മേ​ഖ​ല​യെ മൂ​ന്ന് സോ​ണു​ക​ളാ​യി തി​രി​ച്ചു. അ​ഞ്ചു​തെ​ങ്ങു മു​ത​ല്‍ പെ​രു​മാ​തു​റ വ​രെ ഒ​ന്നാം സോ​ണ്‍, പെ​രു​മാ​തു​റ മു​ത​ല്‍ വി​ഴി​ഞ്ഞം വ​രെ ര​ണ്ടാം സോ​ണ്‍, വി​ഴി​ഞ്ഞം മു​ത​ല്‍ ഊ​ര​മ്ബു​വ​രെ മൂ​ന്നാ​മ​ത്തെ സോ​ണ്‍.

ഇ​വി​ടു​ത്തെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ കാ​ര്യ​ക്ഷ​മ​മാ​യി ന​ട​ക്കു​ന്ന​തി​ന് പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​ത്യേ​ക സം​വി​ധാ​ന​ത്തി​ന് രൂ​പം ന​ല്‍​കി. സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ ബ​ല്‍​റാം കു​മാ​ര്‍ ഉ​പാ​ധ്യാ​യ്ക്കാ​ണ് ഇ​തി​ന്‍റെ ചു​മ​ത​ല. പ്ര​ദേ​ശ​ത്ത് പ്ര​ത്യേ​ക ക​ണ്‍​ട്രോ​ള്‍‌ റൂ​മും പ്ര​വ​ര്‍​ത്തി​ക്കും. പോ​ലീ​സ്, കോ​ര്‍​പ്പ​റേ​ഷ​ന്‍, പ​ഞ്ചാ​യ​ത്ത്, ആ​രോ​ഗ്യ​വ​കു​പ്പ് എ​ന്നി​വ​യെ​ല്ലാം സം​യു​ക്ത​മാ​യാ​ണ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്.

അ​ഞ്ചു​തെ​ങ്ങു മു​ത​ല്‍ പെ​രു​മാ​തു​റ വ​രെ ട്രാ​ഫി​ക് സൗ​ത്ത് എ​സ്പി ബി. ​കൃ​ഷ്ണ കു​മാ​റി​നും വേ​ളി മു​ത​ല്‍ വി​ഴി​ഞ്ഞം വ​രെ വി​ജി​ല​ന്‍​സ് എ​സ്പി കെ.​ഇ ബൈ​ജു​വി​നും കാ​ഞ്ഞി​രം​കു​ളം മു​ത​ല്‍ പൊ​ഴി​യൂ​ര്‍ വ​രെ പോ​ലീ​സ് ട്രെ​യി​നിം​ഗ് കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ കെ.​എ​ല്‍ ജോ​ണ്‍​കു​ട്ടി​ക്കു​മാ​യി​രി​ക്കും പോ​ലീ​സി​ന്‍റെ പ്ര​ത്യേ​ക ചു​മ​ത​ല. മൂ​ന്ന് മേ​ഖ​ല​ക​ളി​ലേ​ക്കും ഡി​വൈ​എ​സ്പി മാ​രെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. ജ​ന​മൈ​ത്രി പോ​ലീ​സ് സേ​വ​ന​വും വി​ന​യോ​ഗി​ക്കും.

മൂ​ന്ന് മേ​ഖ​ല​ക​ളി​ലും ര​ണ്ട് മു​തി​ര്‍​ന്ന ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ വീ​തം ഇ​ന്‍​സി​ഡ​ന്‍റ് ക​മാ​ന്‍​ഡ​ര്‍​മാ​രാ​യി നി​യോ​ഗി​ക്കും. സോ​ണ്‍ ഒ​ന്നി​ല്‍ ഹ​രി കി​ഷോ​ര്‍‌, യു​വി ജോ​സ് എ​ന്നി​വ​രും സോ​ണ്‍ ര​ണ്ടി​ല്‍ എം.​ജി രാ​ജ​മാ​ണി​ക്യം, ബാ​ല​കി​ര​ണ്‍ എ​ന്നി​വ​രും സോ​ണ്‍ മൂ​ന്നി​ല്‍ വെ​ങ്കി​ടേ​ശ​പ​തി, ബി​ജു​പ്ര​ഭാ​ക​ര്‍ എ​ന്നി​വ​രു​മാ​യി​രി​ക്കും ഇ​ന്‍​സി​ഡ​ന്‍റ് ക​മാ​ന്‍​ഡ​ര്‍​മാ​ര്‍. ശ്രീ​ദി​വ്യ, ദി​വ്യ അ​യ്യ​ര്‍ എ​ന്നി​വ​രു​ടെ സേ​വ​ന​വും ആ​വ​ശ്യ​മെ​ങ്കി​ല്‍ വി​ന​യോ​ഗി​ക്കും. ഓ​രോ ടീ​മി​ലും ബ​ന്ധ​പ്പെ​ട്ട ഡോ​ക്ട​ര്‍​മാ​രും ഉ​ണ്ടാ​കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.

തീ​ര​മേ​ഖ​ല​ക​ളി​ല്‍ അ​വ​ശ്യ​സാ​ധ​ന​ങ്ങ​ള്‍ വി​ല്‍​ക്കു​ന്ന ക​ട​ക​ള്‍ നി​ശ്ചി​ത സ​മ​യം തു​റ​ക്കും. മ​ത്സ്യ​ബ​ന്ധ​നം സം​ബ​ന്ധി​ച്ച്‌ നി​ല​വി​ലു​ള്ള നി​യ​ന്ത്ര​ണം തു​ട​രും. അ​രി​യും ഭ​ക്ഷ്യ​ധാ​ന്യ​വും വി​ത​ര​ണം ചെ​യ്യു​ന്ന​തി​ന് സി​വി​ല്‍ സ​പ്ലൈ​സ് ന​ട​പ​ടി സ്വീ​ക​രി​ക്കും. ഇ​വി​ട​ങ്ങ​ളി​ല്‍ ജ​ന​ങ്ങ​ള്‍ അ​ത്യാ​വ​ശ്യ​കാ​ര്യ​ത്തി​ന് മാ​ത്ര​മേ പു​റ​ത്തി​റ​ങ്ങാ​വൂ എ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.

Related News