Loading ...

Home Business

സൗദി അറേബ്യയിലേക്ക് വീണ്ടും കയറ്റുമതി ആരംഭിച്ചു

കൊച്ചി: കയറ്റുമതിയില്‍ വീണ്ടും ഉണര്‍വ് ദൃശ്യമായതോടെ,​ ഇന്ത്യന്‍ ഏലത്തിന് വീണ്ടും വില കൂടുന്നു. പ്രധാന കയറ്രുമതി വിപണിയായ സൗദി അറേബ്യയിലേക്ക് വീണ്ടും കയറ്രുമതി ആരംഭിച്ചതാണ് പ്രധാന ആശ്വാസം. കീടനാശിനി അളവിനെച്ചൊല്ലി സൗദി അറേബ്യ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഒഴിവായതോടെ,​ മേയ് മുതലാണ് വീണ്ടും കയറ്റുമതി തുടങ്ങിയത്.
കഴിഞ്ഞദിവസത്തെ ലേലത്തില്‍ 600 രൂപ വര്‍ദ്ധിച്ച്‌ കിലോയ്ക്ക് ശരാശരി വില 1,​615 രൂപയിലെത്തി. മേയ് മുതല്‍ ഇതുവരെ സൗദിയിലേക്ക് മാത്രം 25 കോടി രൂപ മതിക്കുന്ന 100 ടണ്‍ ഏലയ്ക്ക കയറ്റുമതി ചെയ്‌തു. കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ ഇന്ത്യയുടെ മൊത്തം ഏലയ്ക്കാ കയറ്രുമതി 4,​500 ടണ്ണാണ്. ആഭ്യന്തര വിപണിയില്‍ ഡിമാന്‍ഡ് കൊഴിഞ്ഞത് ഏലത്തിന്റെ മുഖ്യ ഉത്പാദക കേന്ദ്രമായ കേരളത്തെ വലയ്ക്കുന്നുണ്ട്. പ്രധാന വിപണികളായ മഹാരാഷ്‌ട്ര,​ ഗുജറാത്ത്,​ ഡല്‍ഹി,​ ചെന്നൈ എന്നിവിടങ്ങള്‍ കൊവിഡ് 'റെഡ് സോണ്‍" ആയതാണ് ഡിമാന്‍ഡിനെ ബാധിക്കുന്നത്. പ്രധാന കാര്‍ഷിക മേഖലയായ ഇടുക്കിയില്‍ മണ്‍സൂണ്‍ ഇക്കുറി 40-50 ശതമാനം വരെ കുറഞ്ഞത് ഉത്‌പാദനത്തെ ബാധിക്കുമെന്ന ആശങ്കയുണ്ട്. കൊവിഡ് മൂലം തമിഴ്നാടുമായുള്ള അതിര്‍ത്തി അടച്ചത്,​ തൊഴിലാളി ക്ഷാമവും സൃഷ്‌ടിക്കുന്നു. കഴിഞ്ഞദിവസത്തെ ലേലത്തില്‍ ഏലത്തിന് കിലോയ്ക്ക് ലഭിച്ച ശരാശരി വില ₹1,​615/kg ആയിരുന്നു. ലോക്ക്ഡൗണിന്റെ തുടക്കത്തില്‍ വില ശരാശരി 1,​069 രൂപവരെ താഴ്‌ന്നിരുന്നു.

Related News