Loading ...

Home Education

എല്‍എസ്‌എസ്, യുഎസ്‌എസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: ഫെബ്രുവരിയില്‍ നടന്ന എല്‍.എസ്.എസ്/യു.എസ്.എസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 82,424 വിദ്യാര്‍ഥികള്‍ യു.എസ്.എസ്. പരീക്ഷ എഴുതിയതില്‍ 8892 പേര്‍ സ്‌കോളര്‍ഷിപ്പിന് അര്‍ഹതായി. 98,785 വിദ്യാര്‍ഥികള്‍ എല്‍.എസ്.എസ് പരീക്ഷ എഴുതിയതില്‍ 27,190 പേര്‍ സ്‌കോളര്‍ഷിപ്പിന് അര്‍ഹരായി. കഴിഞ്ഞവര്‍ഷത്തേക്കാള്‍ 13,961 വിദ്യാര്‍ഥികള്‍ ഈ വര്‍ഷം അധികമായി എല്‍.എസ്.എസ് സ്‌കോളര്‍ഷിപ്പ് നേടി. യു.എസ്.എസ് പരീക്ഷയില്‍ കഴിഞ്ഞവര്‍ഷത്തേക്കാള്‍ 428 പേര്‍ അധികമായി സ്‌കോളര്‍ഷിപ്പ് അര്‍ഹയ നേടി. വിശദമായ പരീക്ഷാഫലം പരീക്ഷാഭവന്റെ https://keralapareekshabhavan.in വെബ്‌സൈറ്റില്‍ ലഭ്യമാണ്.

Related News