Loading ...

Home Kerala

വിഴിഞ്ഞം സംസ്ഥാനത്തെ രണ്ടാം ക്രൂ ചെയ്ഞ്ചിംഗ് സെന്റര്‍; ആദ്യമെത്തിയത് എവര്‍ഗ്ലോബ്

കോവളം: വിഴിഞ്ഞത്ത് ആദ്യ ക്രൂ ചെയ്ഞ്ചിംഗ് നടത്തി കണ്ടെയ്നര്‍ ഭീമനായ എവര്‍ഗ്ലോബ് മടങ്ങി. 2.2 ലക്ഷം ടണ്‍ ഭാരമുള്ള കണ്ടെയ്‌നര്‍ ഭീമന്‍, വലിപ്പക്കൂടുതല്‍ കാരണം പുറം കടലിലാണ് നങ്കൂരമിട്ടത്. നെതര്‍ലന്‍ഡില്‍ നിന്ന് കൊളംബോ തുറമുഖത്തേയ്ക്ക് പോകുന്നതിനിടെയാണ് എവര്‍ഗ്രീന്‍ എന്ന ചരക്ക് കപ്പല്‍ നിശ്ചിത യാത്രാ കാലാവധി പൂര്‍ത്തിയാക്കിയ ജീവനക്കാരെ കരയ്ക്കിറക്കി പകരം ജീവനക്കാരെ കയറ്റാനായി വിഴിഞ്ഞത്ത് നങ്കൂരമിട്ടത്. കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചാണ് ജീവനക്കാരെ പുറത്തക്കിറക്കിയതും പകരം ജീവനക്കാരെ പ്രവേശിപ്പിച്ചതും.കപ്പല്‍ ജീവനക്കാര്‍ പി.പി. à´‡ കിറ്റുകള്‍ അണിഞ്ഞിരുന്നു.പോര്‍ട്ട് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ ഓഫീസര്‍ ഡോക്ടര്‍ മലിനി, കസ്റ്റംസ് സൂപ്രണ്ട് ജയരാജ്, പോര്‍ട്ട് ക്യാപ്റ്റന്‍ ഹരി അച്ചുത്‌വാര്യര്‍, കണ്‍സര്‍വേറ്റര്‍,കിരണ്‍, കോസ്റ്റല്‍ എസ്.ഐ ഷാനിബാസ്,വിഴിഞ്ഞം എസ്.ഐ സജി, ഇമിഗ്രേഷന്‍,ഹെല്‍ത്ത് ഉദ്യോഗസ്ഥര്‍ എന്നിവരാണ് പരിശോധന അടക്കമുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്.വിഴിഞ്ഞം പോര്‍ട്ടിന് സ്വന്തമായി ടഗ്ഗില്ലാത്തതിനാല്‍ പുറം കടലില്‍ നങ്കൂരമിട്ട എവര്‍ഗ്‌ളോബിലെ ജീവനക്കാരെ കരയ്‌ക്കെത്തിക്കാന്‍ മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ പട്രോള്‍ ബോട്ടാണ് ഉപയോഗിച്ചത്. à´‰à´¦àµà´¯àµ‹à´—സ്ഥര്‍ മറ്റൊരു ബോട്ടിലെത്തി രേഖകള്‍ പരിശോധിച്ചു.24 ജീവനക്കാരുണ്ടായിരുന്ന കപ്പലില്‍ നിന്ന് 14 പേര്‍ ഇറങ്ങുകയും പകരം 13 പേര്‍ കപ്പലില്‍ കയറുകയും ചെയ്തു. ഇതോടെ രാവിലെ ആറിന് വിഴിഞ്ഞം കടലില്‍ നങ്കൂരമിട്ട കണ്ടെയ്‌നര്‍ ഭീമന്‍ ഉച്ചക്ക് 1.30 ഓടെ തീരം വിട്ടു. രണ്ട് മലയാളികളും യു.പി. തമിഴ്‌നാട്,പഞ്ചാബ് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള ജീവനക്കാരുമാണ് വിഴിഞ്ഞത്തിറങ്ങിയത്. ഇവരെ കോവളത്തെ നിരീക്ഷണകേന്ദ്രത്തില്‍ 14 ദിവസം പാര്‍പ്പിക്കും. ഇതിന് ശേഷമേ ഇവര്‍ക്ക് നാട്ടിലേക്ക് മടങ്ങാനാകൂ എന്ന് അധികൃതര്‍ പറഞ്ഞു. എവര്‍ഗ്ലോബ് ക്രൂ ചെയ്ഞ്ചിനായി പുറം കടലില്‍ നങ്കൂരമിട്ടതിലൂടെ രണ്ടര ലക്ഷം രൂപ പോര്‍ട്ടിന് വരുമാനമായി ലഭിച്ചു. നിലവില്‍ കേരളത്തില്‍ കൊച്ചിയില്‍ മാത്രമാണ് ക്രൂ ചെയ്ഞ്ചിംഗ് സൗകര്യമുള്ളത്. ഇന്നലെയോടെ വിഴിഞ്ഞം പോര്‍ട്ട് കോരളത്തിലെ രണ്ടാമത്തെ ക്രൂ ചെയ്ഞ്ചിംഗ് സെന്ററായി മാറി.

Related News