Loading ...

Home Kerala

സം​സ്ഥാ​ന​ത്ത് ഇ​ന്ന് 488 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം കു​തി​ച്ചു​യ​രു​ന്നു. ശ​നി​യാ​ഴ്ച 488 പേ​ര്‍​ക്കു രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഇ​വ​രി​ല്‍ 234 പേ​ര്‍​ക്കും സ​ന്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണു രോ​ഗം പി​ടി​പെ​ട്ട​ത്. തി​രു​വ​ന​ന്ത​പു​ര​ത്തും എ​റ​ണാ​കു​ള​ത്തു​മാ​യി ര​ണ്ടു പേ​ര്‍ ഇ​ന്ന് രോ​ഗം ബാ​ധി​ച്ച്‌ മ​രി​ച്ച​താ​യും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ അ​റി​യി​ച്ചു.

പ്ര​തി​ദി​ന രോ​ഗ​ബാ​ധി​ത​രു​ടെ​യും സ​ന്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യു​ള്ള രോ​ഗ​ബാ​ധി​ത​രു​ടെ​യും ഏ​റ്റ​വും ഉ​യ​ര്‍​ന്ന എ​ണ്ണ​മാ​ണ് ഇ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. 87 പേ​ര്‍​ക്കു രോ​ഗം സ്ഥി​രീ​ക​രി​ച്ച ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ നി​ല ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്ന​താ​ണ്. à´‡â€‹à´µâ€‹à´°à´¿â€‹à´²àµâ€ 51 പേ​ര്‍​ക്കും സ​ന്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്.

ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ക്ക​പ്പെ​ട്ട​വ​രി​ല്‍ 167 പേ​ര്‍ വി​ദേ​ശ​ത്തു നി​ന്നും 76 പേ​ര്‍ മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും വ​ന്ന​വ​രാ​ണ്. 143 പേ​രാ​ണ് രോ​ഗ​മു​ക്ത​രാ​യ​ത്. ര​ണ്ട് ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും ര​ണ്ട് ഐ​ടി​ബി​പി, ര​ണ്ട് ബി​എ​സ്‌എ​ഫ്, നാ​ല് ബി​എ​സ്‌ഇ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​ല്‍ 12,104 സാ​ന്പി​ളു​ക​ള്‍ പ​രി​ശോ​ധി​ച്ച​താ​യി മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു. 1,82,050 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. ഇ​ന്ന് 570 പേ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. സം​സ്ഥാ​ന​ത്ത് നി​ല​വി​ല്‍ 195 ഹോ​ട്ട്സ്പോ​ട്ടു​ക​ളു​ണ്ട്. പു​തി​യ​താ​യി 16 ഹോ​ട്ട്സ്പോ​ട്ടു​ക​ളാ​ണ് പ്ര​ഖ്യാ​പി​ച്ച​ത്.

തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ സ്ഥി​തി​യും അ​തീ​വ ഗു​രു​ത​ര​മാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. 69 പേ​ര്‍​ക്കാ​ണ് ഇ​ന്ന് ത​ല​സ്ഥാ​ന ജി​ല്ല​യി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച​ത്. ഇ​തി​ല്‍ 46 പേ​ര്‍​ക്കും സ​മ്ബ​ര്‍​ക്കം മു​ഖേ​ന​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്.

Related News