Loading ...

Home Kerala

പ്രവാസികള്‍ക്ക് യു.എ.ഇയിലേക്ക് മടങ്ങാന്‍ കോവിഡ് പരിശോധന; കേരളത്തിൽ 22 ലാബുകളിൽ സൗകര്യം

കേരളത്തിൽ നിന്ന് പ്രവാസികൾക്ക് യു എ ഇയിലേക്ക് മടങ്ങാൻ ഇന്ത്യൻ സർക്കാർ അംഗീകരിച്ച ലാബുകളിൽ പി സി ആർ കോവിഡ് പരിശോധന നടത്താം. ഇന്ത്യയിലെ യു എ ഇ അംബാസിഡറാണ് ഇക്കാര്യം അറിയിച്ചത്. കേരളത്തിൽ 22 ലാബുകൾക്കാണ് പി സി ആർ ടെസ്റ്റിന് ഐ സി എം ആറിന്റെ അംഗീകാരമുള്ളത്. കേരളത്തിലെ 15 സർക്കാർ ലാബുകളിലും ഏഴ് സ്വകാര്യ ലാബുകളിലുമാണ് ഐ സി എം ആർ അംഗീകരിച്ച പി സി ആർ പരിശോധന നടത്തുന്നത്. ആലപ്പുഴയിലെ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം ഗവ. മെഡിക്കൽ കോളജ്, കോഴിക്കോട് മെഡിക്കൽ കോളജ്, തൃശൂർ ഗവ. മെഡിക്കൽ കോളജ്, തിരുവനന്തപുരം രാജീവ്ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി, തിരുവനന്തപുരം ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്, തിരുവനന്തപുരം സ്റ്റേറ്റ് പബ്ലിക് ഹെൽത്ത് ലാബറട്ടറി, ഇന്റർ യൂനിവേഴ്സിറ്റി കോട്ടയം, തലശ്ശേരി മലബാർ കാൻസർ സെന്റർ, കാസർകോട് പെരിയ സെന്റർ യൂനിവേഴ്സിറ്റി, എറണാകുളം ഗവ. മെഡിക്കൽ കോളജ്, ഗവ. മെഡിക്കൽ കോളജ് മഞ്ചേരി, ഗവ. മെഡിക്കൽ കോളജ് കോട്ടയം, ഗവ. മെഡിക്കൽ കോളജ് കണ്ണൂർ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡുക്കേഷൻ ആൻഡ് റിസർച്ച്, തിരുവനന്തപുരം. ഇവയാണ് സർക്കാർ ലാബുകൾ. എറണാകുളം പനമ്പള്ളി നഗറിലെ ഡി ഡി ആർ സി എസ് ആർ എൽ ഡയഗ്നേസ്റ്റിക് സെന്റർ, മിംസ് ലാബ് സർവീസ് കോഴിക്കോട്, കൊച്ചിയിലെ അമൃത ഇൻസ്റ്റിറ്റ്യൂട്ട് മെഡിക്കൽ ലാബ്, പാലക്കാട് ഡേൻ ഡയഗ്നോസ്റ്റിക് ലാബ്, കൊച്ചിയിലിലെ മെഡിവിഷൻ, കോഴിക്കോട്ടെ എം വി ആർ കാൻസർ സെന്റർ, കോഴിക്കോട്ടെ അസ ഡയഗ്നോസ്റ്റിക് സെന്റർ എന്നിവയാണ് അനുമതിയുള്ള സ്വകാര്യ ലാബുകൾ.

Related News