Loading ...

Home Kerala

ആ​ശ​ങ്ക​യി​ല്‍ കേ​ര​ളം,ഇന്ന് 339 പേ​ര്‍​ക്ക് കോ​വി​ഡ്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ആ​ശ​ങ്ക​യി​ലാ​ഴ്ത്തി കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​കു​ന്നു. സം​സ്ഥാ​ന​ത്ത് ഇ​ന്ന് 339 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. പ്ര​തി​ദി​ന​കേ​സ് ഇ​ത് ര​ണ്ടാം ദി​വ​സ​മാ​ണ് 300 ക​ട​ക്കു​ന്ന​ത്. സ​ന്പ​ര്‍​ക്ക​ത്തി​ലൂ​ടെ ഏ​റ്റ​വും കൂ​ടു​ത​ല്‍ പേ​ര്‍​ക്കു രോ​ഗ​ബാ​ധ​യു​ണ്ടാ​യ ദി​വ​സം കൂ​ടി​യാ​ണ് ഇ​ന്ന്. 133 പേ​ര്‍​ക്കാ​ണ് സ​ന്പ​ര്‍​ക്ക​ത്തി​ലൂ​ടെ ഇ​ന്ന് രോ​ഗം പി​ടി​പെ​ട്ട​ത്. അതേസമയം ഏഴ് പേരുടെ ഉറവിടം കണ്ടെത്താനായിട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

തി​രു​വ​ന​ന്ത​പു​ര​ത്താ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ കോ​വി​ഡ് രോ​ഗി​ക​ളു​ള്ള​ത്. ഇ​വി​ടെ 95 പേ​ര്‍​ക്ക് ഇ​ന്ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചത്. à´®â€‹à´²â€‹à´ªàµà´ªàµâ€‹à´±â€‹à´¤àµà´¤àµ 55 പേ​ര്‍​ക്കും പാ​ല​ക്കാ​ട്ട് 50 പേ​ര്‍​ക്കും ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. 149 പേ​ര്‍ ഇ​ന്ന് രോ​ഗ​മു​ക്തി നേ​ടി. ഇ​തു​വ​രെ 6,534 പേ​ര്‍​ക്കാ​ണ് സം​സ്ഥാ​ന​ത്ത് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ല്‍ 2,795 പേ​ര്‍ വി​വി​ധ ജി​ല്ല​ക​ളി​ലാ​യി ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്നു​ണ്ട്.

രോ​ഗം സ്ഥി​രീ​ക​രി​ക്ക​പ്പെ​ട്ട​വ​രി​ല്‍ 117 പേ​ര്‍ വി​ദേ​ശ​ത്തു​നി​ന്നും 74 പേ​ര്‍ മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്നും വ​ന്ന​വ​രാ​ണ്. 471 പേ​രെ​യാ​ണ് ഇ​ന്ന് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. 1,85,960 പേ​രാ​ണ് ഇ​പ്പോ​ള്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്ന​ത്. 3,261 പേ​ര്‍ ആ​ശു​പ​ത്രി​യി​ലാ​ണ് നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്ന​ത്.

​കോ​വി​ഡ് രോ​ഗി​ക​ള്‍ ജി​ല്ല​തി​രി​ച്ച്‌

തി​രു​വ​ന​ന്ത​പു​രം-95
കൊ​ല്ലം- 10
പ​ത്ത​നം​തി​ട്ട-7
ആ​ല​പ്പു​ഴ-22
കോ​ട്ട​യം- 7
ഇ​ടു​ക്കി-20
എ​റ​ണാ​കു​ളം-12
തൃ​ശൂ​ര്‍-27
പാ​ല​ക്കാ​ട്-50
മ​ല​പ്പു​റം-55
കോ​ഴി​ക്കോ​ട്-8
വ​യ​നാ​ട്-7
ക​ണ്ണൂ​ര്‍-8
കാ​സ​ര്‍​ഗോ​ഡ്-11

​രോ​ഗ​മു​ക്തി ജി​ല്ല​തി​രി​ച്ച്‌

തി​രു​വ​ന​ന്ത​പു​രം- 9
കൊ​ല്ലം- 10
പ​ത്ത​നം​തി​ട്ട-7
ആ​ല​പ്പു​ഴ-7
കോ​ട്ട​യം- 8
ഇ​ടു​ക്കി-8
എ​റ​ണാ​കു​ളം-15
തൃ​ശൂ​ര്‍-29
പാ​ല​ക്കാ​ട്-17
മ​ല​പ്പു​റം-6
കോ​ഴി​ക്കോ​ട്-1
വ​യ​നാ​ട്-1
ക​ണ്ണൂ​ര്‍-16
കാ​സ​ര്‍​ഗോ​ഡ്-13

Related News