Loading ...

Home National

അതിര്‍ത്തിയില്‍ സേനാ പിന്മാറ്റം പൂര്‍ണ്ണം

ഡല്‍ഹി: സംഘര്‍ഷഭൂമിയില്‍ നിന്നുള്ള സേനാ പിന്മാറ്റം പൂര്‍ണ്ണം. പട്രോളിംഗ് പോയിന്റ് പതിനഞ്ചില്‍ ചൈന രണ്ട് കിലോമീറ്റര്‍ പിന്മാറിയതായാണ് ഇന്ത്യന്‍ സൈനിക വൃത്തങ്ങള്‍ നല്‍കുന്ന വിവരം.ഹോട്ട് സ്പ്രിംഗ്സിലും ഗോഗ്രയിലുമായുള്ള സേനാ പിന്മാറ്റം തിങ്കളാഴ്ചയായിരുന്നു ആരംഭിച്ചത്. സംഘര്‍ഷ മേഖലയില്‍ നിന്നും ഒന്നു മുതല്‍ ഒന്നര കിലോമീറ്റര്‍ വരെ പിന്മാറാനായിരുന്നു ഇരു സേനാ വിഭാഗങ്ങളും തമ്മിലുണ്ടാക്കിയ ധാരണ. സേനാ പിന്മാറ്റം പൂര്‍ത്തിയായ ശേഷം ഇരു വിഭാഗങ്ങളും തമ്മില്‍ ചര്‍ച്ചകള്‍ പുനരാരംഭിക്കുമെന്നും ധാരണയുണ്ടായിരുന്നു.ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ചൈനീസ് വിദേശകാര്യ വകുപ്പ് മന്ത്രി വാംഗ് യിയും തമ്മില്‍ ഞായറാഴ്ച നടന്ന ചര്‍ച്ചയിലായിരുന്നു സേനാ പിന്മാറ്റത്തിനും തുടര്‍ ചര്‍ച്ചകള്‍ക്കും ധാരണയായത്. à´¯à´¥à´¾à´°àµâ€à´¤àµà´¥ നിയന്ത്രണ രേഖയെ ഇരു വിഭാഗങ്ങളും മാനിക്കുമെന്നും ഏകപക്ഷീയമായ നടപടികളിലേക്ക് ഇരു കൂട്ടരും കടക്കില്ലെന്നും ഭാവിയില്‍ സമാധാനാന്തരീക്ഷം തകര്‍ക്കുന്ന യാതൊരുവിധ നടപടികള്‍ക്കും ഹേതുവാകില്ലെന്നും ഇരു രാജ്യങ്ങളും പരസ്പരം സമ്മതിച്ചിരുന്നു.സേനയെ പിന്‍വലിച്ചതിന് പുറമെ ടെന്റുകളും സൈനിക വാഹനങ്ങളും ആയുധ വിന്യാസവും ചൈന പിന്‍വലിച്ചിട്ടുണ്ട്. ഇന്ത്യന്‍ സേനയും ധാരണ പ്രകാരം പിന്മാറ്റം നടത്തിയിട്ടുണ്ട്. പിന്മാറ്റം പൂര്‍ത്തിയായെങ്കിലും ഇന്ത്യന്‍ à´•à´°- വ്യോമ സേനകള്‍ അതിര്‍ത്തിയില്‍ നിരീക്ഷണം തുടരുന്നതായും സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി.

Related News