Loading ...

Home Kerala

അതിവേഗ റെയില്‍, 25,000 കെട്ടിടങ്ങള്‍ പൊളിക്കേണ്ടി വരും

തിരുവനന്തപുരം: തിരുവനന്തപുരം-കാസര്‍കോട് അര്‍ദ്ധ അതിവേഗ റെയില്‍ പദ്ധതിക്കായി ഇരുപത്തയ്യായിരത്തോളം കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റേണ്ടിവരും. വീടുകളും വ്യാപാര സ്ഥാപനങ്ങളും ബഹുനില കെട്ടിടങ്ങളും ആരാധനാലയങ്ങളും ഉള്‍പ്പെടെ പാത കടന്നുപോകുന്ന പ്രദേശങ്ങളുടെ ഗൂഗിള്‍ മാപ് ചിത്രം കേരള റെയില്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. ആകാശസര്‍വേയില്‍ നദികള്‍, റോഡുകള്‍, നീര്‍ത്തടങ്ങള്‍, വയലുകള്‍, കാട്, പൈതൃകമേഖലകള്‍, വൈദ്യുതി ലൈനുകള്‍ എന്നിവ നിര്‍ണയിച്ചിട്ടുണ്ട്. റെയില്‍വേ തത്ത്വത്തില്‍ അംഗീകാരം നല്‍കിയ പദ്ധതിക്ക് ജൂണ്‍ ഒമ്ബതിന് സംസ്ഥാന മന്ത്രിസഭ അനുമതി നല്‍കിയിരുന്നു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഭൂമി ഏറ്റെടുക്കലിനും അനുമതി നല്‍കി. ഇതിന് à´ˆ മാസം ഉത്തരവ് ഇറങ്ങുമെന്നാണ് സൂചന. വീതി 30 മീറ്റര്‍ വരെ 30 മീറ്റര്‍ വരെ വീതിയിലായിരിക്കും പാത. ഭൂമി ഏറ്റെടുക്കലിന് ജില്ലകളില്‍ റവന്യൂവകുപ്പ് ഓഫിസുകള്‍ തുറക്കും. അലൈന്‍മെന്റും  പാത കടന്നുപോകുന്ന പ്രദേശങ്ങളുടെ വിശദ റിപ്പോര്‍ട്ടും സംസ്ഥാന സര്‍ക്കാറിന് കൈമാറി. അതിരിടാനുള്ള 20 ലക്ഷം സര്‍വേകല്ലുകള്‍ക്ക് ടെന്‍ഡര്‍ വിളിച്ചു. തിരുവനന്തപുരം മുതല്‍ കാസര്‍കോടുവരെ 1383 ഹെക്ടറാണ് ഏറ്റെടുക്കുന്നത്. ഇതില്‍ 1074.19 ഹെക്ടര്‍ സ്വകാര്യഭൂമിയാണ്. ഇതിനാവശ്യമായ 8656 കോടി ഹഡ്‌കോ വായ്പയാണ്. 532 à´•à´¿.മീ. ദൂരം വരുന്ന പദ്ധതിയുടെ അടങ്കല്‍ 67,000 കോടിയാണ്. പാരിസിലെ സിസ്ട്രയാണ് വിശദ പദ്ധതി റിപ്പോര്‍ട്ട് തയാറാക്കിയത്. തിരുവനന്തപുരത്തുനിന്ന് ഒന്നര മണിക്കൂറിനകം എറണാകുളത്തും നാലുമണിക്കൂറിനകം കാസര്‍കോട്ടും എത്താനാകും. റെയില്‍വേ ബോര്‍ഡിന്റെയും കേന്ദ്രസര്‍ക്കാറിന്റെയും അംഗീകാരം ലഭിച്ചാല്‍ അഞ്ചുവര്‍ഷത്തിനകം നടപ്പാക്കുമെന്നാണ് വാഗ്ദാനം. പാത പോകുന്ന വഴി തിരുവനന്തപുരത്ത് കൊച്ചുവേളിയില്‍നിന്ന് തുടക്കം. കഴക്കൂട്ടം, കല്ലമ്ബലം, കണിയാപുരം, ആലങ്കോട്, പാരിപ്പള്ളി കിഴക്കനേല, ചാത്തന്നൂര്‍ സ്പിന്നിങ്മില്‍, കൊട്ടിയം, മുഖത്തല (കൊല്ലം സ്റ്റേഷന്‍), കുണ്ടറ, തെങ്ങമം, നൂറനാട്, മുതുകാട്ടുകര, കിടങ്ങയം, കൊഴുവല്ലൂര്‍, മുളക്കുഴ വഴി ചെങ്ങന്നൂരില്‍ (പിരളശ്ശേരി എല്‍.പി സ്‌കൂളിനുസമീപം വല്ലന റോഡിലെ ടുട്ടൂസ് ട്രാവല്‍സിനടുത്താണ് ചെങ്ങന്നൂരിലെ നിര്‍ദിഷ്ട സ്റ്റേഷന്‍). മുളക്കുഴയിലെത്തി പുത്തന്‍കാവ്, ആറാട്ടുപുഴ, നെല്ലിക്കല്‍, കോയിപ്പുറം, ഇരവിപേരൂര്‍, കവിയൂര്‍, കല്ലൂപ്പാറ, മുണ്ടിയപ്പള്ളി, മാടപ്പള്ളി, വാകത്താനം, വെള്ളൂത്തുരുത്തി, പാറക്കല്‍ കടവ്, കൊല്ലാട്, കടുവാക്കുളം വഴി കോട്ടയത്തേക്ക്. മുട്ടമ്ബലം ദേവലോകം ഭാഗത്താണ് നിര്‍ദിഷ്ട സ്റ്റേഷന്‍. നട്ടാശ്ശേരി, ചാലക്കല്‍ ക്ഷേത്രം, ചെറുവണ്ടൂര്‍ കോളജ് മൈതാനം, ഏറ്റുമാനൂര്‍, വെമ്ബള്ളി, വൈക്കം മുക്ക്-വിളയംകോട് റോഡ് ക്രോസ്, നീരലക്കാട്ടില്‍, പാഴൂര്‍, ചോറ്റാനിക്കര, ബ്രഹ്മപുരം വഴി കാക്കനാടാണ് എറണാകുളം സ്റ്റേഷന്‍. പഴങ്ങനാട്, പുക്കാട്ടുപടി, നെടുവന്നൂര്‍ (നെടുമ്ബാശ്ശേരി വിമാനത്താവളം സ്റ്റേഷന്‍). അങ്കമാലി, അമ്ബഴക്കാട്, കൊമ്ബൊടിഞ്ഞാമാക്കല്‍ (തൃശൂര്‍ സ്റ്റേഷന്‍). ഇവിടെനിന്ന് പൂത്തോള്‍, മണലാര്‍ക്കാവ്, വിയ്യൂര്‍, പട്ടിക്കര, ചെമ്മന്തട്ട, പോര്‍ക്കുളം, ചങ്ങരംകുളം, ആലങ്കോട്, എടപ്പാള്‍, കാലടി, തിരുനാവായ, തിരുത്തി, വെങ്ങാലൂര്‍ വഴി തിരൂര്‍. തുടര്‍ന്ന് കാസര്‍കോടുവരെ നിലവിലെ പാതക്ക് സമാന്തരം. ആകെ 11 സ്റ്റേഷന്‍.

Related News