Loading ...

Home Education

സര്‍വകലാശാലകളിലെ അവസാന വര്‍ഷ, സെമസ്റ്റര്‍ പരീക്ഷകള്‍ സെപ്റ്റംബറില്‍; യുജിസി നിർദ്ദേശം

ന്യൂഡല്‍ഹി: സര്‍വകലാശാലകളിലെ അവസാന വര്‍ഷ, സെമസ്റ്റര്‍ പരീക്ഷകള്‍ സെപ്റ്റംബര്‍ അവസാനത്തോടെ പൂര്‍ത്തിയാക്കാന്‍ യുജിസി നിര്‍ദേശം. ഓണ്‍ലൈനായോ ഓഫ്‌ലൈനായോ രണ്ടുരീതിയും ഉപയോഗിച്ചോ പരീക്ഷ നടത്താനാണ് യുജിസി നിര്‍ദേശം നല്‍കിയത്. ഇതോടെ, ജൂലൈയില്‍ തന്നെ പരീക്ഷ നടത്തി അവസാന ആഴ്ച പരീക്ഷാഫലം എന്ന മുന്‍നിര്‍ദേശം പൂര്‍ണമായും റദ്ദാക്കി. മറ്റു സെമസ്റ്ററുകളിലെയും വാര്‍ഷിക പരീക്ഷകളുടെയും കാര്യത്തില്‍ ഏപ്രിലില്‍ പുറപ്പെടുവിച്ച മാര്‍ഗരേഖയില്‍ മാറ്റമുണ്ടാകില്ലെന്നും യുജിസി വ്യക്തമാക്കി. ഇതനുസരിച്ച്‌ ഇന്റേണല്‍, മുന്‍ പരീക്ഷകളില്‍ നേടിയ മാര്‍ക്കിന്റെയും അടിസ്ഥാനത്തിലായിരിക്കും മൂല്യനിര്‍ണയം. സെപ്റ്റംബറില്‍ പരീക്ഷ എഴുതാന്‍ കഴിയാത്തവര്‍ക്കായി പിന്നീട് സര്‍വകലാശാലകള്‍ക്ക് പ്രത്യേക പരീക്ഷ നടത്താം. പരീക്ഷ തോല്‍ക്കുന്നവര്‍ക്കും ഇതിനൊപ്പം മാര്‍ക്ക് മെച്ചപ്പെടുത്താന്‍ അവസരം നല്‍കും. ഈ അധ്യയന വര്‍ഷത്തില്‍ മാത്രം, ഒറ്റത്തവണ എന്ന രീതിയിലായിരിക്കും പ്രത്യേക പരീക്ഷ. അതിനിടെ, ആരോഗ്യ മന്ത്രാലയത്തിന്റെ മാര്‍ഗരേഖകള്‍ അനുസരിച്ച്‌ പരീക്ഷ നടത്താന്‍ കോളജുകള്‍ക്കും സര്‍വകലാശാലകള്‍ക്കും അനുമതി നല്‍കി ആഭ്യന്തര മന്ത്രാലയം മാനവശേഷി മന്ത്രാലയത്തിനു കത്തു കൈമാറിയിട്ടുണ്ട്.

Related News