Loading ...

Home youth

പിഎസ്‌സി അഭിമുഖങ്ങളും വെരിഫിക്കേഷനും മാറ്റി

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പിഎസ്‌സി നാളെ മുതല്‍ ഏഴാംതീയതി വരെ നടത്താനിരുന്ന അഭിമുഖങ്ങളും വെരിഫിക്കേഷനും മാറ്റിവച്ചു. തിരുവനന്തപുരത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ പിഎസ്‌സി ആസ്ഥാന ഓഫീസിലെ വകുപ്പുതല പരീക്ഷയും പ്രമാണ പരിശോധനയും ബുധനാഴ്ച മുതല്‍ ആരംഭിക്കുന്ന ഇന്റര്‍വ്യൂവും മാറ്റിവച്ചതായി കഴിഞ്ഞദിവസം അറിയിച്ചിരുന്നു. എന്നാല്‍ കൂടുതല്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ച്‌ കടുത്ത നിയന്ത്രണങ്ങളിലേക്ക് പോകുന്നതിനാല്‍ എറണാകുളത്തും കോഴിക്കോടും വെള്ളിയാഴ്ച വരെ തീരുമാനിച്ചിരുന്ന ഇന്റര്‍വ്യൂവും മാറ്റിവച്ചതായി പിഎസ്‌സി അറിയിച്ചു.

Related News