Loading ...

Home Business

ഇ കൊമേഴ്സ് സ്ഥാപനങ്ങള്‍ക്കുളള നിയമങ്ങള്‍ കടുപ്പിച്ച്‌ കേന്ദ്ര സര്‍ക്കാര്‍

രാജ്യത്തെ ഇ കൊമേഴ്സ് കമ്ബനികള്‍ക്ക് മേല്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച്‌ കേന്ദ്ര സര്‍ക്കാര്‍. കമ്ബനിയുടെ ഡേറ്റ 72 മണിക്കൂറിനുളളില്‍ സര്‍ക്കാരിനു കെെമാറമെന്നാണ് പുതിയ നിര്‍ദേശം. ദേശീയ സുരക്ഷ, നികുതി, ക്രമസമാധാനം തുടങ്ങിയ വിവരങ്ങള്‍ ഇ കൊമേഴ്സ് കമ്ബനികള്‍ 72 മണിക്കൂറിനുളളില്‍ സര്‍ക്കാരിനെ അറിയിക്കണമെന്നണ് പുതിയ ഉത്തരവില്‍ പറയുന്നത്. ആമസോണ്‍ ഫേസ്ബുക്ക് തുടങ്ങിയ കമ്ബനികള്‍ക്ക് ഇത് ബാധകമാണ്. പുതിയതായി തുടങ്ങുന്ന ചെറുകിട സ്റ്റാര്‍ട്ടപ്പ് കമ്ബനികളെ സഹായിക്കാനും ഇ കൊമേഴ്സ് കമ്ബനികള്‍ക്ക് പുറമെ ഒരു മേല്‍നോട്ടം വഹിക്കുന്നതിനുമാണ് സര്‍ക്കാര്‍ ഈ ഡേറ്റ ആവശ്യപ്പെടുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷമായി ഇതിനായുളള പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ്. ഗ്ലോബല്‍ കമ്ബനികളായ ഫേസ്ബുക്ക്, ആമസോണ്‍, ഗൂഗില്‍ എന്നിവയുടെ ആധിപത്യം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് നടപടി. 15 പേജ് അടങ്ങുന്ന ഡ്രാഫറ്റില്‍ നല്‍കിയിട്ടുളള നിയമങ്ങള്‍ അനുസരിച്ച്‌ ഇ കൊമേഴ്സ് കമ്ബനികളുടെ പ്രവര്‍ത്തനങ്ങളെ വിലയിരുത്താന്‍ ഒരു റഗുലേറ്ററെ നിയമിക്കും.വ്യവസായവും ആഭ്യന്തര വ്യാപാരവും പ്രോത്സാഹിപ്പിക്കുന്നതിനായി വാണിജ്യ മാന്ത്രാലയം ഇത് സംബന്ധിച്ച്‌ കരട് തയ്യാറാക്കി. ഇത്തരം നിയമങ്ങള്‍ ഔണ്‍ലെെന്‍ കമ്ബനികളുടെ സോയ്സ് കോഡുകളിലേക്കും അല്‍ഗോരിതത്തിലേക്കും സര്‍ക്കാര്‍ പ്രവേശനം നിര്‍ബന്ധമാക്കും. ഇതിലൂടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റേലിജന്‍സ് മുഖേന അനധികൃത കടന്നു കയറ്റം തടയാനും സാധിക്കും.

ഓണ്‍ലൈന്‍ റീട്ടയില്‍, സ്രീമിംഗ്, ഡിജിറ്റല്‍ പെയ്മെന്റെ തുടങ്ങിയ ആവശ്യങ്ങള്‍ക്ക് ഇന്ത്യയില്‍ നിരവധി ആളുകളാണ് ഇ കൊമേഴ്സ് സേവനം ഉപയോഗിക്കുന്നത്. ചെെനീസ് ആപ്പുകള്‍ നിരോധിച്ച സര്‍ക്കാര്‍ ഇന്ത്യയില്‍ ചെറുകിട സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പിന്തുണ നല്‍കുമ്ബോള്‍ ഭീമന്‍ കോര്‍പ്പറേറ്റുകള്‍ ഈ വിഭാഗത്തില്‍ മുന്നിലാണ്.ഫോണ്‍ നമ്ബറുകള്‍, ഉപഭോക്തക്കളുടെ പരാതി, കോണ്‍ടാക്റ്റുകള്‍, ഇമെയില്‍, വിലാസങ്ങള്‍ എന്നിവയുള്‍പ്പെടെ വില്‍പ്പനക്കാരുടെ വിശദാംശങ്ങള്‍ ഉപയോക്താക്കള്‍ക്ക് നല്‍കുന്നതിന് ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകള്‍ ആവശ്യമാണെന്നും കരട് നയം വ്യക്തമാക്കി.

Related News