Loading ...

Home National

65 കഴിഞ്ഞവര്‍ക്കും ക്വാറന്‍റൈനില്‍ കഴിയുന്നവര്‍ക്കും തപാല്‍ വോട്ട്

കോവിഡ് ബാധ രൂക്ഷമായി തുടർന്നതിനാൽ ചട്ടങ്ങളിൽ മാറ്റം വരുത്തി തെരഞ്ഞെടുപ്പ് കമ്മീഷൻ. 65 വയസിന് മുകളിൽ പ്രായമുള്ളവർക്കും ക്വാറന്‍റൈനില്‍ കഴിയുന്നവർക്കും ഇനി പോസ്റ്റൽ ബാലറ്റ് അനുവദിക്കും. ബിഹാർ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് മാറ്റം.80 വയസിന് മുകളിലുള്ളവർക്കും സ്വന്തം സംസ്ഥാനങ്ങളിൽ ഇല്ലാത്തവർക്കും മാത്രമായിരുന്നു ഇതുവരെ പോസ്റ്റൽ ബാലറ്റ് സൗകര്യം. കോവിഡ് ബാധയുടെ പശ്ചാത്തലത്തിൽ കൂടുതൽ പേർക്ക് പോസ്റ്റൽ ബാലറ്റ് അനുവദിക്കാനാണ് തീരുമാനം. ഇനി മുതൽ 65 വയസ്സിനു മുകളിൽ ഉള്ളവർ, കോവിഡ് സ്ഥിരിച്ചവർ, കോവി ഡ് സംശയിക്കുന്നവർ, ക്വാറന്‍റൈനില്‍ കഴിയുന്നവർ എന്നിവർക്ക് കൂടി പോസ്റ്റൽ ബാലറ്റ് അനുവദിക്കും. പോളിംഗ് സ്റ്റേഷനുകളിൽ വോട്ടർമാരുടെ എണ്ണം 1000 ആയി പരിമിതപ്പെടുത്തും.65 വയസിനു മുകളിലുള്ളവർ, ഗർഭിണികൾ, പ്രമേഹരോഗികൾ,രക്തസമ്മർദമുള്ളവർ, വൃക്കസംബന്ധമായ അസുഖമുള്ളവർ തുടങ്ങിയവർ പുറത്തിറങ്ങരുതെന്ന് ആരോഗ്യമന്ത്രാലയം നിർദേശിക്കുന്നുണ്ട്. ഇക്കാര്യം കൂടി പരിഗണിച്ചാണ് തീരുമാനം. ഒക്ടോബർ-നവംബർ മാസങ്ങളിലായി നടക്കാനിരിക്കുന്ന ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽകണ്ടാണ് നീക്കം. ബിഹാർ നിയമസഭയുടെ കാലാവധി നവംബർ 26നാണ് തീരുക. പെരുമാറ്റച്ചട്ടം സെപ്തംബര്‍ ആദ്യവാരവും ഒക്ടോബർ, നവംബർ മാസങ്ങളിലായി തെരഞ്ഞെടുപ്പും വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. മധ്യപ്രദേശിൽ 24 നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പും വരുന്നുണ്ട്.

Related News