Loading ...

Home National

രാ​ജ്യ​ത്തെ ച​രി​ത്ര സ്മാ​ര​ക​ങ്ങ​ള്‍ തു​റ​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്തെ ച​രി​ത്ര സ്മാ​ര​ക​ങ്ങ​ള്‍ ഉ​ട​ന്‍ തു​റ​ക്കും. താ​ജ്മ​ഹ​ല്‍, ചെ​ങ്കോ​ട്ട ഉ​ള്‍​പ്പെ​ടെ​യു​ള്ള സ്മാ​ര​ക​ങ്ങ​ളാ​ണു തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ വി​നോ​ദ സ​ഞ്ചാ​രി​ക​ള്‍​ക്കാ​യി തു​റ​ന്നു​ന​ല്‍​കു​ക. മാ​ര്‍​ച്ചി​ല്‍ ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് ഇ​വ അ​ട​ച്ചു​പൂ​ട്ടി​യ​ത്.

അ​തേ​സ​മ​യം, പു​രാ​വ​സ്തു ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ ക​ണ​ക്കു പ്ര​കാ​രം രാ​ജ്യ​ത്തെ 3400 സ്മാ​ര​ക​ങ്ങ​ള്‍ മാ​ര്‍​ച്ച്‌ പ​തി​നേ​ഴി​നു മു​ന്പു​ത​ന്നെ അ​ട​ച്ചി​രു​ന്നു. 820 സ്മാ​ര​ക​ങ്ങ​ള്‍ ഇ​പ്പോ​ള്‍ തു​റ​ന്നു​ന​ല്‍​കി​യി​ട്ടു​ണ്ട്. ബാ​ക്കി​യു​ള്ള​വ പു​തി​യ ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ അ​ടു​ത്ത ആ​ഴ്ച തു​റ​ക്കും. അ​തേ​സ​മ​യം, ഈ ​സ്മാ​ര​ക​ങ്ങ​ള്‍ തു​റ​ന്നു​ന​ല്‍​ക​ണോ എ​ന്ന കാ​ര്യ​ത്തി​ല്‍ സം​സ്ഥാ​ന​ങ്ങ​ള്‍​ക്കു തീ​രു​മാ​നം കൈ​ക്കൊ​ള്ള​മാ​മെ​ന്നും കേ​ന്ദ്ര ടൂ​റി​സം മ​ന്ത്രി പ്ര​ഹ്ളാ​ദ് സിം​ഗ് പ​ട്ടേ​ല്‍ ട്വീ​റ്റ് ചെ​യ്തു.

രാ​ജ്യ​ത്തെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം ആ​റു ല​ക്ഷം പി​ന്നി​ടു​ന്പോ​ഴാ​ണു ജ​ന​ങ്ങ​ള്‍ ഒ​ത്തു​ചേ​രു​ന്ന ഇ​ട​ങ്ങ​ള്‍ തു​റ​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നി​ക്കു​ന്ന​ത്.

Related News